SignIn
Kerala Kaumudi Online
Monday, 15 June 2026 3.14 AM IST

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പൽ മുങ്ങി

d

 ജീവനക്കാർ സുരക്ഷിതർ

മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം അറബിക്കടലിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ കപ്പലിലെ ജീവനക്കാരെ രക്ഷപെടുത്തി. എൻജിൻ തകരാറിനെ തുടർന്ന് മുങ്ങിയ 'എം.എസ്.വി വിരാട് 1' എന്ന മെക്കാനൈസ്‌ഡ് പായ്‌ക്കപ്പലിലെ ജീവനക്കാരെയാണ് യു.എസ് നേവിയുടെ നിർണായക ഇടപെടലിൽ രക്ഷിക്കാനായത്.

കപ്പലിലെ 14 ജീവനക്കാരുമായി (എല്ലാവരും ഇന്ത്യക്കാർ)​ എം.വി ജബൽ അലി 9 എന്ന ചരക്കുക്കപ്പൽ മുംബയിലേക്ക് വരികയായിരുന്നു. ജീവനക്കാർ സുരക്ഷിതരാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. . വിവരമറിഞ്ഞ് മേഖലയിലുണ്ടായിരുന്ന ഇന്ത്യൻ നേവി കപ്പലുകളും അപകട സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.

രക്ഷയായി

യു.എസ് വിമാനം


 ഒമാനിലെ റാസ് അൽ ഹദ്ദിന് 80 നോട്ടിക്കൽ മൈൽ അകലെ വച്ച് വിരാടിന് തകരാറുണ്ടായി. കപ്പലിൽ വെള്ളം കയറി

 അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ യു.എസ് നേവിയുടെ പി - 8 സമുദ്ര പട്രോൾ വിമാനമെത്തി. ലൈഫ് ബോട്ട് താഴേക്കിട്ടു നൽകി

 ലൈഫ് ബോട്ടിൽ കയറിയ വിരാടിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കി. വിമാനം നിരീക്ഷണം തുടർന്നു

 യു.എസ് നേവി സമീപത്തു കൂടി പോയ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പതാക വഹിക്കുന്ന ജബൽ അലി കപ്പലുമായി ബന്ധപ്പെട്ടു. ജബൽ അലിയിലെ ജീവനക്കാർ ലൈഫ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360