
മോസ്‌കോ: കരിങ്കടലിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 18ന് റഷ്യൻ സമുദ്രാതിർത്തിക്കുള്ളിലൂടെ നീങ്ങവേ ആക്രമിക്കപ്പെട്ട എം.വി ഒമോർഫി എന്ന കപ്പലിലെ ജീവനക്കാരനായ സാഗർ ഗുപ്തയാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഇന്ത്യക്കാർ അടക്കം 9 ജീവനക്കാർ സുരക്ഷിതരാണ്. റഷ്യയിലെ നോവോറോസിസ്ക് തുറമുഖത്തിന് സമീപത്ത് വച്ച് മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്ന ഒമോർഫിയയ്ക്ക് നേരെ യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ 28 ഇന്ത്യക്കാർ അടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ച എൽ.പി.ജി ടാങ്കറിന് നേരെ ഇന്നലെ ആക്രമണമുണ്ടായി. ഇറാൻ തീരത്ത് കൂടി നീങ്ങിയ മൊസാംബിക് പതാക വഹിക്കുന്ന 'ദിശ' എന്ന കപ്പലിനെ നാവിക ഉപരോധം ലംഘിച്ചെന്ന പേരിൽ യു.എസ് നേവിയാണ് ആക്രമിച്ചത്. ജീവനക്കാർ മുഴുവനും സുരക്ഷിതരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |