SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.53 AM IST

ആനകൾക്കും വിഷാദം

pic

ഹെൽസിങ്കി : വിഷാദം, മാനസിക സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ പ്രശ്നങ്ങൾ മനുഷ്യരെ മാത്രമല്ല ആനകളെയും ബാധിക്കുന്നതായി കണ്ടെത്തൽ. കൂട്ടത്തിൽ നിന്നകന്ന് തനിച്ച് കഴിയുമ്പോൾ ആനകളിൽ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും അനുഭവപ്പെടാറുണ്ടെന്ന് ഫിൻലൻഡിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. ആൺ ആനകളിലാണ് ഒറ്റപ്പെട്ട് കഴിയുമ്പോൾ സമ്മർദ്ദം കൂടുന്നതായി കണ്ടെത്തിയത്. പിടിയാനകളിൽ കുട്ടിയാനകളുടെ സാമീപ്യം സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുന്നു. മ്യാൻമറിലെ ഏഷ്യൻ ആനകളിലെ സ്ട്രേസ് ഹോർമോണുകളിൽ നടത്തിയ താരതമ്യ പഠനത്തിൽ നിന്നാണ് ഇത്തരമൊരു നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360