
ഹവാന: ക്യൂബയുടെ മുൻ വൈസ് പ്രസിഡന്റ് റാമിറോ വാൽഡസ് മെനെൻഡസ് (94) വിടവാങ്ങി. ഞായറാഴ്ച ഹവാനയിലായിരുന്നു അന്ത്യം. ക്യൂബൻ വിപ്ലവ കമാൻഡർമാരിൽ ഒരാളായിരുന്ന അദ്ദേഹം ഫിഡൽ കാസ്ട്രോ, റൗൾ കാസ്ട്രോ തുടങ്ങിയ നേതാക്കളുടെ അടുത്ത അനുയായി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ക്യൂബയുടെ പൊളിറ്റ്ബ്യൂറോയിൽ അംഗമായിരുന്ന റാമിറോ, ആഭ്യന്തര മന്ത്രി, ഉപ പ്രധാനമന്ത്രി തുടങ്ങിയ സുപ്രധാന സർക്കാർ പദവികളും വഹിച്ചു. ആഭ്യന്തര ഇന്റലിജൻസ് ഏജൻസിക്ക് രൂപംനൽകി. 2021 മുതൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ അലീഷ്യ അലോൻസോ ബെസേര. നാല് മക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |