SignIn
Kerala Kaumudi Online
Tuesday, 14 July 2026 8.32 AM IST

കാട്ടുതീ അണയ്ക്കുന്നതിനിടെ വിമാനം തകർന്നുവീണു  പൈലറ്റ് മരിച്ചു

s

വാഷിംഗ്ടൺ: യു.എസിലെ കൊളറാഡോയിൽ കാട്ടുതീ അണയ്ക്കാൻ അഗ്നിരക്ഷാ സേനയെ സഹായിച്ചിരുന്ന വിമാനം തടാകത്തിലേക്ക് തകർന്നുവീണ് പൈല​റ്റ് മരിച്ചു. ഞായറാഴ്ച സിൽവർ ജാക്ക് തടാകത്തിലാണ് വിമാനം പതിച്ചത്. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പൈല​റ്റിന്റെ മൃതദേഹം കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. തെക്കു പടിഞ്ഞാറൻ കൊളറാഡോയിൽ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ ഏകദേശം 57 ചതുരശ്ര മൈൽ പ്രദേശത്തേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതുവരെ 13% തീ മാത്രമാണ് നിയന്ത്റണ വിധേയമായിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360