SignIn
Kerala Kaumudi Online
Tuesday, 14 July 2026 8.32 AM IST

തായ്‌ലൻഡിൽ ബാറിൽ തീപിടിത്തം: 28 മരണം

f

ബാങ്കോക്ക്: തായ്‌ലൻഡിലെ ബാങ്കോക്കിൽ ബാറിലുണ്ടായ തീപിടിത്തത്തിൽ 28 പേർക്ക് ദാരുണാന്ത്യം. 73 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പ്രാദേശിക സമയം,​ ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മരിച്ചവരിൽ 18 പേർ സ്ത്രീകളും പ്രാദേശിക സംഗീത ബാൻഡിലെ അംഗങ്ങളും ഉൾപ്പെടുന്നു.

ഷോർട്ട് സർക്യൂട്ടാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒറ്റനില കെട്ടിടത്തിനുള്ളിലെ പ്രധാന വേദിയ്ക്ക് മുകളിലാണ് ആദ്യം തീപടർന്നത്. ഇടുങ്ങിയ ബാറിനുള്ളിൽ സീലിംഗിലെ പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ സെക്കൻഡുകൾക്കുള്ളിൽ തീ ആളിപ്പടരാൻ കാരണമായി.

മുൻ വാതിലിലേക്കുള്ള വഴി അടഞ്ഞതോടെ ആളുകൾ കുടുങ്ങി. സംഭവത്തിൽ അന്വേഷണം തുടങ്ങിയ സർക്കാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 29,300 തായ് ബാട്ട് (83,900 രൂപ ) വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.


# പിൻവാതിൽ അടച്ചു,

ജനാലകൾ ഇല്ല


 സുരക്ഷാ വീഴ്ചകൾ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി

 ആളുകൾ പണം നൽകാതെ പോകുമെന്ന് കരുതി പിൻവാതിൽ മാനേജ്മെന്റ് ബോധപൂർവ്വം അടച്ചിരുന്നു. ശബ്ദം പുറത്തുകടക്കാതിരിക്കാൻ കെട്ടിടത്തിലെ ജനാലകൾ അടച്ചുപൂട്ടി

 ബിയർ പെട്ടികൾ, മേശ, ഫർണീച്ചറുകൾ തുടങ്ങിയ എമർജൻസി എക്‌സിറ്റുകൾക്ക് വഴി രക്ഷപെടുന്നതിന് തടസമായി

 സ്ലൈഡിംഗ് ഡോറിന്റെ (ചുവരിന് സമാന്തരമായി തെന്നിമാറുന്ന വാതിൽ) ഹാന്റിൽ നഷ്ടപ്പെട്ടതോടെ ശുചിമുറിയിൽ അഭയം തേടിയവരും രക്ഷപെടാനാകാതെ ശ്വാസംമുട്ടി മരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360