SignIn
Kerala Kaumudi Online
Thursday, 13 August 2026 11.28 PM IST

ജൂലിയറ്റ്, ആഡംബരത്തിന്റെ പ്രതീകം

s

ന്യൂയോർക്ക്: മനോഹരമായ റോസാപ്പൂക്കൾ ഏവർക്കും പ്രിയപ്പെട്ടതാണ്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആദരത്തിന്റെയുമൊക്കെ ചിഹ്നങ്ങളായി റോസാപ്പൂക്കളെ നാം ഉപയോഗിക്കാറുണ്ട്. പൂക്കളിലെ രാജ്ഞിയെന്നാണ് റോസയെ വിശേഷിപ്പിക്കുന്നത്. എന്നാൽ റോസാപ്പൂക്കളിലെ രാജ്ഞി ആരാണെന്ന് അറിയാമോ ? ജൂലിയറ്റ്.! ലോകത്തെ അനശ്വര പ്രണയകഥകളിലൊന്നായ വില്യം ഷേക്സ്‌പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റിലെ നായികയുടെ പേര് തന്നെയാണ് ലോകത്ത് വികസിപ്പിച്ച ഏറ്റവും വില കൂടിയ റോസാപ്പൂവായ ജൂലിയറ്റ് റോസിന് നൽകിയിരിക്കുന്നത്. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ ബ്രിട്ടീഷുകാരനായ ഡേവിഡ് ഓസ്റ്റിൻ എന്നയാൾ വികസിപ്പിച്ച ജൂലിയറ്റ് റോസിനെ 2006ലാണ് ആദ്യമായി അവതരിപ്പിച്ചത്. നിരവധി റോസാ ബ്രീഡുകളെ സംയോജിപ്പിച്ചാണ് ഡേവിഡ് ഓസ്റ്റിൻ ജൂലിയറ്റ് റോസ് വികസിപ്പിച്ചത്. 15 വർഷം കൊണ്ട് 5 മില്യൺ ഡോളറോളം ( 47 കോടിയിലേറെ രൂപ ) ചെലവിലാണ് ജൂലിയറ്റ് റോസിനെ വികസിപ്പിച്ചത്. ഏപ്രികോട്ട് നിറമാണ് ജൂലിയറ്റ് റോസിന്. ആരെയും വിസ്മയിപ്പിക്കുന്ന പെർഫ്യൂമിന്റേത് പോലുള്ള സുഗന്ധമാണ് 40 ഇതളുകളുള്ള ജൂലിയറ്റ് റോസിന്. 15 ദിവസം കൊണ്ടാണ് ജൂലിയറ്റ് റോസ് ചെടി പൂക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360