SignIn
Kerala Kaumudi Online
Thursday, 16 July 2026 3.20 AM IST

വാനോളം അറിയാം അനിലിനെക്കുറിച്ച്

d

 അനിൽ സമോയിലെങ്കോ മേനോൻ

 45 വയസ്

 1976ൽ അമേരിക്കയിലെ മിനിയാപൊളിസിൽ ജനനം

 ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും യുക്രെയിൻ സ്വദേശി ലിസ സമോയ്‌ലെങ്കോയുടെയും മകൻ

 ഭാര്യ സ്പേസ് എക്സിലെ ലീഡ് സ്പേസ് ഓപ്പറേഷൻസ് എൻജിനയറായ അന്നാ മേനോൻ.

മക്കൾ ഗ്രേസ്, ജെയിംസ്

 ഹാർവാർഡ് കോളേജിൽ നിന്ന് ന്യൂറോബയോളജിയിൽ എ.ബി ബിരുദം, ജെ.എൻ.യു-വിൽ നിന്ന് റോട്ടറി അംബാസഡർ ഫെല്ലോയായി മലയാളം-മെഡിസിൻ പഠനം

 സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ എം.എസ് ബിരുദവും​ സ്റ്റാൻഫോർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് എം.ഡി ബിരുദവും നേടി.

 എയറോസ്പേസ് മെഡിസിൻ ഫെലോഷിപ്പും സ്വന്തമാക്കി

 തിയോഡോർ ലിസ്റ്റർ അവാർഡ്‌ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി


ഔദ്യോഗിക ജീവിതം

 യു.എസ്. എയർഫോഴ്സ് റിസർവിൽ പാർട്ട് ടൈം ലഫ്റ്റനന്റ് കേണലായ അനിൽ നാസയിലും സ്പേസ് എക്സിലും ഫ്ലൈറ്റ് സർജനായും മെഡിക്കൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

 12,000 അപേക്ഷകരിൽ നിന്ന് 2021 ഡിസംബറിൽ നാസയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ബഹിരാകാശയാത്രികരിൽ ഒരാളാണ്.


സാമൂഹ്യ സേവനം

 2010ലെ ഹെയ്തി ഭൂകമ്പം, 2015ലെ നേപ്പാൾ ഭൂകമ്പം, റെനോ എയർ ഷോ ദുരന്തം എന്നിവയിൽ ഫിസിഷ്യനായി പ്രവർത്തിച്ച് നൂറിലധികം രോഗികളെ രക്ഷപ്പെടുത്തി.

 ഇന്ത്യയിലെ പോളിയോ വാക്സിനേഷൻ യജ്ഞത്തിലും പങ്കാളിയായി.

എരിവുള്ള ഭക്ഷണം

 എരിവുള്ള ഇന്ത്യൻ ഭക്ഷണമാണ് ഇഷ്ടം

 ശാസ്ത്ര മേഖലയിൽ ഇരുപതിലധികം ലേഖനങ്ങൾ എഴുതി.

 സർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ ഇദ്ദേഹം ഒഴിവുസമയങ്ങളിൽ അയൺമാൻ, കൊക്കോറോ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANILMENON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360