SignIn
Kerala Kaumudi Online
Thursday, 16 July 2026 3.25 AM IST

മാനഭംഗക്കേസ് കാരോളിന് 5.63 ദശലക്ഷം ഡോളർ നൽകി ട്രംപ്

xx

ന്യൂയോർക്ക്: ലൈംഗികപീഡനക്കേസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഴുത്തുകാരി ഇ. ജീൻ കാരോളിന് 5.63 ദശലക്ഷം ഡോളർ (47 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകി. കാരോളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്നും അപകീർത്തിപ്പെടുത്തിയെന്നും 2023ൽ ഒരു ജൂറി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിലൂടെയാണ് തുക കൈമാറിയത്. കോടതിയുടെ മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന ഈ തുക, ട്രംപിന്റെ എതിർപ്പുകളെ മറികടന്ന് കാരോളിന്റെ അഭിഭാഷകരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ജൂറി വിധിച്ച അഞ്ച് ദശലക്ഷം ഡോളറും അതിന്റെ പലിശയും ചേർത്താണ് നിലവിൽ 5.63 ദശലക്ഷം ഡോളർ നൽകിയത്. കേസുമായി ബന്ധപ്പെട്ട് ട്രംപിൽ നിന്ന് കാരോളിന് ലഭിക്കുന്ന ആദ്യത്തെ തുകയാണിത്.

1996ൽ മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിംഗ് റൂമിൽ വച്ച് ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കാരോളിന്റെ പരാതി. ആരോപണങ്ങൾ നിഷേധിച്ച ട്രംപ്, കാരോളിന്റെ വാദങ്ങൾ പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രമാണെന്ന് ആരോപിച്ചു. കേസിൽ കഴിഞ്ഞമാസം ട്രംപ് നൽകിയ അപ്പീൽ യു.എസ്. സുപ്രീം കോടതി തള്ളിയതോടെയാണ് തുക കൈമാറാൻ വഴിയൊരുങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAROLINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360