
വാഷിംഗ്ടൺ: വിദേശ വിദ്യാർത്ഥികൾക്കും മാദ്ധ്യമ പ്രവർത്തകർക്കും വിസാ ചട്ടങ്ങൾ കർശനമാക്കാൻ യു.എസ്. ഇവർ യു.എസിൽ തങ്ങുന്നതിനുള്ള കാലാവധി പരിമിതപ്പെടുത്തും. എഫ് - 1 സ്റ്റുഡന്റ് വിസകളിലെത്തുന്ന വിദ്യാർത്ഥികൾക്കും സാംസ്‌കാരിക വിനിമയ പദ്ധതികളുടെ ഭാഗമായി ജെ - 1 വിസിറ്റർ വിസയിലെത്തുന്നവർക്കും ഇനി യു.എസിൽ പരമാവധി 4 വർഷം തങ്ങാനേ അനുവദിക്കൂ.
കൂടുതൽ ദൈർഘ്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നവർ കാലാവധി നീട്ടാൻ പ്രത്യേകം അപേക്ഷിക്കണം. പഠന ശേഷം ജോലി കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന 60 ദിവസത്തെ സമയം 30 ആയി വെട്ടിച്ചുരുക്കും.
വിദേശ മാദ്ധ്യമ പ്രവർത്തകർക്ക് (ഐ വിസ) ജോലിയിലുള്ള കാലത്തോളം യു.എസിൽ തുടരാമെന്ന വ്യവസ്ഥ ഇല്ലാതാകും. പരമാവധി 240 ദിവസം മാത്രമാകും അനുവാദം. അന്തിമ ചട്ടങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കും. തുടർന്ന് 60 ദിവസത്തെ കോൺഗ്രസ് അവലോകനത്തിന് ശേഷം പ്രാബല്യത്തിൽ വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |