
ഒട്ടാവ: 21 ദിവസത്തിനുള്ളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോ (ഡി.ആർ കോംഗോ) സന്ദർശിച്ചിട്ടുള്ള വിദേശികൾക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കുമെന്ന് കാനഡ. എബോള വൈറസ് പടരുന്നത് തടയുന്നതിനുള്ള താത്കാലിക അതിർത്തി നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. നിയന്ത്രണം ഇന്ന് പ്രാബല്യത്തിൽ വരും.
എബോള വ്യാപനം തുടരുന്ന കോംഗോയുമായുള്ള യാത്രക്കോ വ്യാപാരത്തിനോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) നിർദ്ദേശം മറികടന്നാണ് നീക്കം. കോംഗോയിലെ എബോള ബാധ അന്താരാഷ്ട്ര തലത്തിൽ പടരാനുള്ള സാദ്ധ്യത കുറവാണെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ വിലയിരുത്തൽ.
ഇതുവരെ 828 പേരാണ് കോംഗോയിൽ എബോള ബാധിച്ച് മരിച്ചത്. 2,100 ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ പകുതിയോടെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |