
ബീജിംഗ്: പാഴ്സലായി വാങ്ങിയ നൂഡിൽസിൽ ജീവനുള്ള എലിക്കുഞ്ഞ്. ! ഹോങ്കോങ്ങിലെ ക്വായ് ചംഗ് ജില്ലയിലാണ് സംഭവം. ഉച്ചയ്ക്ക് ഒരു റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ നൂഡിൽസ് ലഞ്ച് കോംബോ പായ്ക്കിന്റെ ഉള്ളിലാണ് ജനിച്ച് അധികനേരം പിന്നിടാത്ത, കണ്ണുപോലും തുറക്കാത്ത എലിക്കുഞ്ഞിനെ കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ നൂഡിൽസിന് മുകളിലായി സോസിൽ വീണ നിലയിൽ ചലിക്കുന്ന രോമങ്ങളില്ലാത്ത എലിക്കുഞ്ഞിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. യുവതിയുടെ പരാതിയെ തുടർന്ന് റെസ്റ്റോറന്റിൽ മിന്നൽ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗം, റെസ്റ്റോറന്റിനുള്ളിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി. റെസ്റ്റോറന്റ് ഉടമയ്ക്ക് പിഴ ചുമത്തി. ഭക്ഷണത്തിൽ എലിക്കുഞ്ഞ് എങ്ങനെ കടന്നുകൂടിയെന്ന് അന്വേഷിക്കുകയാണ് അധികൃതർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |