
വെല്ലിംഗ്ടൺ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി ന്യൂസിലൻഡ് പാർലമെന്റ്. കരാർ നടപ്പാക്കാനുള്ള നിയമ നിർമ്മാണം ഇന്നലെ പാർലമെന്റിൽ പ്രതിപക്ഷ പിന്തുണയോടെ പാസാക്കി. ഏപ്രിലിലാണ് ഇന്ത്യയും ന്യൂസിലൻഡും കരാറിന് ധാരണയായത്. കരാർ പ്രകാരം എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും ന്യൂസിലൻഡിലേക്ക് തീരുവയില്ലാതെ പ്രവേശനം ലഭിക്കും. 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 2,000 കോടി ഡോളറിന്റെ നിക്ഷേപത്തിനും ന്യൂസിലൻഡ് സമ്മതിച്ചിട്ടുണ്ട്. ന്യൂസിലൻഡിൽ നിന്നുള്ള 95 ശതമാനം ഉത്പന്നങ്ങൾക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. ഇരുരാജ്യങ്ങളിലെയും ശേഷിക്കുന്ന നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കി ഒക്ടോബറോടെ കരാർ പ്രാബല്യത്തിൽ വരുത്താനാണ് ശ്രമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |