SignIn
Kerala Kaumudi Online
Thursday, 17 September 2026 8.30 AM IST

യൂറോപ്പിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്താൻ നീക്കം

d

ബ്രസൽസ്: കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി യൂറോപ്യൻ യൂണിയൻ (ഇ.യു). ഇന്നലെ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച നിയമ നിർമ്മാണത്തിന്റെ കരട് അവതരിപ്പിച്ചു. ഇത് 27 ഇ.യു അംഗരാജ്യങ്ങൾക്കിടെയിൽ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കും.

തുടർന്ന് യൂറോപ്യൻ പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിൽ അംഗീകാരം ലഭിച്ചാലേ നിയമമാകൂ. സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ കുട്ടികൾ ഫോണിലേക്ക് മാത്രം ചുരുങ്ങുന്നതും അവരുടെ മാനസികാരോഗ്യത്തെയും സ്വഭാവത്തെയും ബാധിക്കുന്നതും തടയുകയാണ് ലക്ഷ്യം.


# 13 വയസിൽ താഴെ

പൂർണ വിലക്ക്


 13 വയസിൽ താഴെയുള്ളവർക്ക് പൂർണമായും സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്താൻ ആലോചന

 13, 14 വയസുകാർക്ക് മാതാപിതാക്കളുടെ മേൽനോട്ടത്തിൽ, നിശ്ചിത നിയന്ത്രണങ്ങളോടെ ഉപയോഗിക്കാം. പ്രതിദിനം പരമാവധി ഒരു മണിക്കൂർ മാത്രം ഉപയോഗം

 15 വയസു മുതൽ നിയന്ത്രണങ്ങളില്ല
 കുട്ടികൾ എ.ഐ ചാറ്റ് ബോട്ടുകളും വീഡിയോ ഷെയറിംഗ് സേവനങ്ങളും ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും നീക്കം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360