
ഖാർത്തൂം: സുഡാനിൽ സ്വർണ ഖനി തകർന്ന് 67 പേർ മരിച്ചു. വെസ്റ്റ് കോർഡോഫാൻ പ്രവിശ്യയിൽ അൽ നുഹൂദ് പട്ടണത്തിന് സമീപമാണ് സംഭവം. 70ലേറെ പേരെ കാണാതായെന്നാണ് വിവരം. 300 ഓളം പേർ കുടുങ്ങിയിരിക്കാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പെയ്ത ശക്തമായ മഴയാകാം അപകട കാരണമെന്ന് കരുതുന്നു. രാജ്യത്ത് ആഭ്യന്തര യുദ്ധം രൂക്ഷമായതിനാൽ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ല. ആധുനിക ഉപകരണങ്ങളുടെ അഭാവം മൂലം കൈകൾ കൊണ്ട് അവശിഷ്ടങ്ങൾ നീക്കി തെരച്ചിൽ നടത്തുകയാണ് പ്രദേശവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |