
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നീളുന്നതിനിടെ, പുതിയ പടയൊരുക്കവുമായി യു.എസ്. മേഖലയിലേക്ക് കൂടുതൽ സൈനികരെ യു.എസ് വിന്യസിക്കാൻ തീരുമാനമായി. പതിനായിരത്തോളം സൈനികരെയും വഹിച്ച് യു.എസ്.എസ് തിയഡോർ റൂസ്‌വെൽറ്റ് വിമാനവാഹിനിയുടെ നേതൃത്വത്തിൽ യു.എസിന്റെ കപ്പൽപ്പട മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടു. ഈ മാസം അവസാനമോ നവംബർ ആദ്യമോ മിഡിൽ ഈസ്റ്റിലെത്തും. നിലവിൽ യു.എസിന്റെ ജോർജ് വാഷിംഗ്ടൺ, ജോർഡ് എച്ച്.ഡബ്ല്യു. ബുഷ് എന്നീ വിമാനവാഹിനികൾ മേഖലയിലുണ്ട്. തിയഡോർ എത്തിയ ശേഷം ജോർജ് വാഷിംഗ്ടൺ മടങ്ങും. നവംബർ ആദ്യം നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ഇറാനിൽ ബോംബാക്രമണം പുനരാരംഭിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പദ്ധതിയുണ്ടെന്ന അഭ്യൂഹം ശക്തമാണ്.
ഡീസൽ ക്ഷാമം: ജി 7 കരുതൽ
ശേഖരം പുറത്തുവിടും
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുടെ ഫലമായ ആഗോള ഡീസൽ ക്ഷാമത്തിനും വിലക്കയറ്റത്തിനും പരിഹാരം കാണാൻ നീക്കവുമായി ജി 7 രാജ്യങ്ങൾ. നാല് മാസത്തിനുള്ളിൽ 10 കോടി ബാരൽ ഡീസൽ, ക്രൂഡ് ഓയിൽ കരുതൽ ശേഖരം പുറത്തുവിടാനും പങ്കാളിത്ത രാജ്യങ്ങൾക്കിടെയിലെ ഊർജ്ജ നിയന്ത്രണങ്ങൾ ഒഴിവാക്കാനും ധാരണയായി. കരുതൽ ശേഖരം പുറത്തുവിടാൻ യൂറോപ്യൻ രാജ്യങ്ങൾ തയ്യാറായില്ലെങ്കിൽ ഡീസൽ കയറ്റുമതി നിരോധിക്കുന്നത് പരിഗണിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. 5 കോടി ബാരൽ ഡീസൽ ശേഖരം സ്വതന്ത്രമാക്കുന്നത് യൂറോപ്യൻ യൂണിയനും ചർച്ച ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |