
വാഷിംഗ്ടൺ : അടുത്ത രണ്ട് വർഷത്തെ യു.എസ് രാഷ്ട്രീയത്തിന്റെ ഗതി തീരുമാനിക്കുന്ന നിർണ്ണായക മിഡ്‌ടേം തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികളിൽ സജീവമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ നേതൃത്വത്തിലെ റിപ്പബ്ലിക്കൻ ഭരണകൂടത്തോടുള്ള ജനങ്ങളുടെ സമീപനം തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും.
പശ്ചിമേഷ്യൻ യുദ്ധം, വിലക്കയറ്റം, കുടിയേറ്റ വിരുദ്ധ നിലപാട് തുടങ്ങിയവ ട്രംപിന് പ്രതികൂലമായേക്കും. എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടി അഭിപ്രായ സർവേകളിൽ മുന്നിലാണ്.
തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയിച്ചാൽ പ്രായപൂർത്തിയായ എല്ലാ അമേരിക്കൻ പൗരന്മാർക്കും 5,000 ഡോളർ വീതം നൽകുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. തീരുവയിലൂടെ നേടിയ പണമാണ് നൽകുക. തിരഞ്ഞെടുപ്പിന് ശേഷം ഇറാൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു.
# വിധി അരികെ
തിരഞ്ഞെടുപ്പ് നവംബർ 3ന്
ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100ൽ 35 സീറ്റിലേക്കും 39 ഗവർണർമാർക്കുമായും തിരഞ്ഞെടുപ്പ്
മിഡ്‌ടേം തിരഞ്ഞെടുപ്പ് പ്രസിഡന്റിന്റെ കാലാവധിയുടെ പകുതിയെത്തുമ്പോൾ
ജനപ്രതിനിധിസഭാ അംഗങ്ങളുടെ കാലാവധി രണ്ട് വർഷം. സെനറ്റർമാരുടേത് ആറ് വർഷം. സെനറ്റർമാരെ മൂന്ന് ക്ലാസായി തിരിച്ച്, ഓരോ രണ്ട് വർഷം കൂടുമ്പോഴും സെനറ്റിൽ തിരഞ്ഞെടുപ്പ് നടത്തുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |