
സന: ഫ്ലൈ ദുബായ് വിമാനം തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ കുറിച്ച് യെമൻ ആസ്ഥാനമായുള്ള അൽഖ്വയ്‌ദയുടെ പ്രതിവാര പ്രസിദ്ധീകരണമായ അൽ ബയാനിൽ മുഖപ്രസംഗം . മുഖപ്രസംഗത്തിൽ ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. യു.എസ്, ഇസ്രയേലി വിമാനക്കമ്പനികൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്കും മുഖപ്രസംഗത്തിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.
'സെപ്തംബർ 11നും സെപ്തംബർ 30നും ഇടയിൽ ' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2001 സെപ്തംബർ 11ന് വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെ ചിത്രങ്ങളും ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം സംഘടന ഏറ്റെടുത്തിട്ടില്ല. സഹപൈലറ്റിന് ഔദ്യോഗികമായി കൂറും പ്രഖ്യാപിച്ചിട്ടില്ല.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫ്ലൈദുബായ് വിമാനം റാഞ്ചാനുള്ള ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അൽ ഹമാമി ശ്രമിച്ചത്. ഇന്ത്യക്കാരനായ പൈലറ്റ് ക്യാപ്ടൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം കൈയടക്കാനും ഇയാൾ ശ്രമിച്ചു. ഗുരുതരമായ പരിക്കേറ്റിട്ടും മച്ചാർ കോക്‌പിറ്റിന്റെ വാതിൽ തുറന്ന് ജീവനക്കാർക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. യാത്രക്കാരും ജീവനക്കാരും ചേർന്ന് ഹമാമിയെ കീഴ്പ്പെടുത്തുകയും മച്ചാറിനെ രക്ഷിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |