
റിയോ ഡി ജനീറോ: ബ്രസീലിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ഇന്നലെ നടന്നു. നിലവിലെ പ്രസിഡന്റും ഇടതുനേതാവുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയും മുൻ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോയുടെ മകനും തീവ്ര വലതുപക്ഷ സെനറ്റ് അംഗവുമായ ഫ്ലാവിയോ ബൊൽസൊനാരോയും തമ്മിലാണ് പോരാട്ടം. ഇന്ന് പുലർച്ചെ ഫലമറിയാം. ആകെ 13 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വിജയി 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടണം. ആർക്കും 50 ശതമാനം ലഭിക്കാനിടയില്ല. അങ്ങനെയെങ്കിൽ ഈമാസം 25ന് മുന്നിലെത്തുന്ന രണ്ടു സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുന്ന രണ്ടാം റൗണ്ട് വോട്ട് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |