
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ ശനിയാഴ്ചയായിരുന്നു ആക്രമണം. ഹമാസ് മുൻ മേധാവി യഹ്യാ സിൻവാറിന്റെ വലംകൈ ആയിരുന്ന അലി അൽ അമൂദിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അലി കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരിച്ചില്ലെന്നും പരിശോധിച്ചുവരികയാണെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. 2023 ഒക്ടോബർ 7ന് ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം തുടങ്ങിയത് മുതൽ 74,200 ലേറെ പേർക്കാണ് ഗാസയിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം മാത്രം 1,440 പേർ കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |