SignIn
Kerala Kaumudi Online
Monday, 05 October 2026 8.39 AM IST

പൈലറ്റ് തകർത്ത ചൈനീസ് വിമാനം

f

ബീജിംഗ്: ഫ്ലൈ ദുബായ് വിമാനത്തെ സഹ പൈലറ്റ് തകർക്കാൻ ശ്രമിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ലോകം. വിമാനത്തിന്റെ പൂർണ നിയന്ത്രണം വഹിക്കുന്ന പൈലറ്റ് തന്നെ അതിനെ തകർക്കാൻ ശ്രമിക്കുന്നത് ആദ്യമല്ല. ഇത്തരത്തിൽ പൈലറ്റ് ബോധപൂർവ്വം വിമാനം തകർത്ത സംഭവം ചൈനയിൽ അരങ്ങേറിയിരുന്നു. ചൈനീസ് ഉദ്യോഗസ്ഥരാകട്ടെ, സത്യാവസ്ഥ മറയ്ക്കാനാണ് ശ്രമിച്ചത്. ചൈനയിൽ 2022 മാർച്ചിലുണ്ടായ ചൈന ഈസ്റ്റേൺ എയർലൈൻസ് ദുരന്തമാണ് പൈലറ്റ് ബോധപൂർവ്വം സൃഷ്ടിച്ചതാണെന്ന് കരുതപ്പെടുന്നത്.

132 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വിമാനം ആകാശത്ത് നിന്ന് താഴേക്ക് പതിക്കുന്നതിന് തൊട്ടുമുന്നേ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന സ്വിച്ചുകൾ ഒരേ സമയം ഓഫാക്കി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ച യു.എസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡാണ് ( എൻ.ടി.എസ്.ബി) ഇക്കാര്യം കണ്ടെത്തിയത്. യു.എസ് നിർമ്മിത വിമാനമായതിനാൽ ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി വാഷിംഗ്ടണിലെ എൻ.ടി.എസ്.ബി ലബോറട്ടറിയിൽ എത്തിച്ചിരുന്നു. സ്വിച്ചുകൾ 'ഓഫ് ' പൊസിഷനിലേക്ക് പൈലറ്റ് തന്നെ നീക്കിയെന്നാണ് കണ്ടെത്തൽ. സ്വിച്ച് ഓൺ ആക്കാൻ ശ്രമം ഉണ്ടായില്ല. ഇത് അപകടം ബോധപൂർവ്വം സൃഷ്ടിച്ചതാകാമെന്ന് സൂചിപ്പിക്കുന്നു.അപകട കാരണം സംബന്ധിച്ച് ചൈന പ്രതികരിക്കാൻ ചൈന തയ്യാറല്ല. ദേശീയ സുരക്ഷയും സാമൂഹിക അസ്ഥിരതകളെ പറ്റിയുള്ള ആശങ്കകളും പരിഗണിച്ചാണ് ചൈനയുടെ മൗനം.

അപകടത്തിന് തൊട്ടുമുന്നേ അസാമാന്യ വേഗതയിൽ സഞ്ചരിച്ച ബോയിംഗ് 737 വിമാനം പെട്ടന്ന് കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂവിലെ കുന്നിൻ പ്രദേശത്താണ് തകർന്നുവീണത്. വിമാനത്തിന്റെ പാതയിൽ കാലാവസ്ഥാപരമായതോ മറ്റേതെങ്കിലും തരത്തിലെയോ അപകടങ്ങൾ ഉണ്ടായിരുന്നില്ല. 123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കുൻമിംഗിൽ നിന്ന് ഗ്വാംഗ്‌ഷൂവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഗ്വാംഗ്ഷിയിലെ വനമേഖലയ്ക്ക് മുകളിൽവച്ച് 29,100 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360