SignIn
Kerala Kaumudi Online
Monday, 05 October 2026 8.39 AM IST

ലീയോലീമസ് ആർകീപെൻസിസ്: പെറുവിൽ പുതിയ പല്ലി അതിഥി !

d

ലിമ : 295 പല്ലി വർഗങ്ങളുടെ ആവാസ കേന്ദ്രമാണ് തെക്കേ അമേരിക്കൻ രാജ്യമായ പെറു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ആൻഡീസ് പർവ്വത നിരയിലാണ് 6 - 8 സെന്റീമീറ്റർ നീളമുള്ള പുതിയ ഇനത്തെ കണ്ടെത്തിയത്. ' ലീയോലീമസ് ആർകീപെൻസിസ് ' എന്ന് പേരിട്ട ഇക്കൂട്ടർ ചെടികളെയും ചെറുജീവികളെയുമാണ് ഭക്ഷിക്കുന്നത്. അരകീപയിലെ തെക്കൻ ആൻഡീയൻ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 15,750 അടി ഉയരത്തിലാണ് ഇവയെ കണ്ടെത്തിയത്. പാറകൾക്കിടെയിൽ ഒളിച്ചിരിക്കാൻ സഹായിക്കുന്ന തരത്തിൽ മണ്ണിന്റെ നിറമാണ് ഇവയ്ക്ക്. ആൺ പല്ലികൾക്ക് ത്വക്കിൽ വെളുത്ത പുള്ളികളുണ്ട്. പെൺ പല്ലികൾക്കാകട്ടെ ത്വക്കിൽ ചതുരാകൃതിയിലെ പാടുകൾ കാണാം.

# കൂടുതൽ പല്ലി

വർഗങ്ങളുള്ള രാജ്യങ്ങൾ


 ഓസ്ട്രേലിയ - 805

 മെക്സിക്കോ - 456

 ഇൻഡോനേഷ്യ - 388

 മഡഗാസ്കർ - 321

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360