SignIn
Kerala Kaumudi Online
Monday, 05 October 2026 8.39 AM IST

യുക്രെയിനിൽ ഇന്ത്യൻ കമ്പനിക്ക് നേരെ ആക്രമണം

s

കീവ്: യുക്രെയിനിലെ സുമിയിൽ ഇന്ത്യൻ മരുന്ന് കമ്പനിയായ കുസും ഗ്രൂപ്പിന്റെ നിർമ്മാണ കേന്ദ്രത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. യുക്രെയിൻ പൗരൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇതേ കമ്പനിയുടെ കീവിലെ സംഭരണ കേന്ദ്രവും മുമ്പ് ആക്രമിക്കപ്പെട്ടിരുന്നു. അതേ സമയം, റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ അടക്കം നാല് രാജ്യങ്ങളിൽ നിന്ന് സമാധാന നിർദ്ദേശങ്ങൾ ലഭിച്ചെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. ഇന്ത്യയുടെ നിർദ്ദേശമാണ് ഏറ്റവും സമഗ്രമെന്നും പരിഗണിക്കാൻ തയ്യാറാണെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360