SignIn
Kerala Kaumudi Online
Monday, 18 May 2026 2.13 AM IST

ഈ നാളുകാർ കാവി വസ്ത്രമിട്ടാൽ എല്ലാ ദോഷവും അകലും; കണ്ടകശനിയുള്ളവർക്ക് മികച്ച നിറം ഏതെന്നും അറിയാം

astrology

ധരിക്കുന്ന വസ്ത്രത്തിന് പലവിധ ദോഷഫലങ്ങളും അകറ്റാൻ സാധിക്കുമെന്നാണ് ജ്യോതിഷ ആചാര്യന്മാർ പറയുന്നത്. ഓരോ നക്ഷത്രങ്ങൾക്കും അവർക്ക് ഭാഗ്യം കൊണ്ടുവരുന്ന നക്ഷത്രങ്ങളുണ്ട്. ഈ നിറങ്ങളിലെ വസ്ത്രങ്ങൾ ധരിക്കുന്നത് ദോഷങ്ങളകറ്റാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഓരോ നാളുകാർക്കും അനുയോജ്യമായ നിറങ്ങൾ ഇതാണ്.

  • മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം); ചുവപ്പ്, മഞ്ഞ
  • ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി) : കറുപ്പ്. പച്ച, നീല, വെള്ള
  • മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം): പച്ച, വെള്ള
  • കർക്കടകക്കൂറ് ( പുണർതം ആദ്യത്തെ കാൽഭാഗം, പൂയം, ആയില്യം) : ചുവപ്പ്, മഞ്ഞ, ക്രീം, വെളുപ്പ്
  • ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം ആദ്യത്തെ കാൽഭാഗം): ചുവപ്പ്, ഓറഞ്ച്, കാവി
  • കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര): പച്ച, വെള്ള
  • തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം) : കറുപ്പ്, നീല, പച്ച, വെള്ള
  • വൃശ്ചികക്കൂറ് (വിശാഖം അസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട) ക്രീം, മഞ്ഞ, ചുവപ്പ്
  • ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ ഭാഗം) : ചുവപ്പ്, മഞ്ഞ
  • മകരക്കൂറ് ( ഉത്രാടം അവസാന മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി) : നീല, വെള്ള, കറുപ്പ്
  • കുംഭക്കൂർ (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം) : നീല, വെള്ള, കറുപ്പ്
  • മീനക്കൂർ (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉതൃട്ടാതി, രേവതി) : മഞ്ഞ, ചുവപ്പ്, ക്രീം
  • ഏഴരശരി, കണ്ടകശനി, ജന്മശനി തുടങ്ങിയ ശനി ദോഷങ്ങളുള്ളവർ കറുപ്പ്, നീല നിറത്തിലെ വസ്ത്രങ്ങളണിയുന്നത് ദോഷമകറ്റാൻ സഹായിക്കും.
Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLOGY, COLOR AND ASTROLOGY, COLOR AND ZODIAC SIGNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY