
2026 ഏപ്രിൽ 8 1201 മീനം 25 ബുധനാഴ്ച . ( 60 നാഴിക 0 വിനാഴിക വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം)
ഷഷ്ടി തിഥി 31 നാഴിക 40 വിനാഴിക വരെ ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )
അശ്വതി: വാഹനഭാഗ്യം, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, വിശേഷമായ ആഹാരം ലഭിക്കും, സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, ശത്രുക്കൾ നിഷ്പ്രഭരാകും, ജോലിസ്ഥലത്ത് വിജയം.
ഭരണി: വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും, ദേവാലയ ദർശന യോഗം, സർക്കാരിൽ നിന്നും അനുകൂലമായ നടപടി, ആത്മീയ ചിന്തകൾ.
കാർത്തിക: വിദേശത്ത്നിന്നും സഹായം ലഭിക്കും, ഉപരിപഠനത്തിന് അനുകൂലമായ സമയം,
ശത്രുക്കളുടെ പദ്ധതികൾ മുൻകൂട്ടി അറിഞ്ഞു പ്രവർത്തിക്കും, ധനപരമായി ഉയർച്ച.
രോഹിണി: വിവിധ തരത്തിലുള്ള സുഖസൗകര്യങ്ങൾ അനുഭവിക്കും, വിദ്യാർത്ഥികൾക്കും ജോലിക്കായി കാത്തിരിക്കുന്നവർക്കും സമയം അനുകൂലം, ഇഷ്ട ഭക്ഷണ ലബ്ധി, ധനനേട്ടം, സമ്മാനാദി ലാഭം.
മകയിരം: കൃഷിയിൽ നിന്നും ധന ലാഭം, പുതിയ അവസരങ്ങൾ, പൊതുരംഗത്ത് കൂടുതൽ ശ്രദ്ധ കാണിക്കും, കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം കാണുന്നു.
തിരുവാതിര: ഭർതൃഗുണം, ശരീരസുഖം, ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലർത്തും, ശത്രുക്കളുടെ ഉപദ്രവം കുറയും, വിദ്യാഭ്യാസ രംഗത്തുള്ളവർക്ക് പുരോഗതി.
പുണർതം: ദിവസം വളരെ മോശം, മനസ്സിന് സന്തോഷം ലഭിക്കുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്യുക, തികഞ്ഞ ആത്മനിയന്ത്രണം പാലിക്കണം, സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും.
പുയം: സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ ഉണ്ടാകും സൂക്ഷിക്കുക, ദാമ്പത്യസുഖക്കുറവ് അനുഭവപ്പെടും, അനാവശ്യ സാമ്പത്തിക ഇടപാടിൽ ചെന്ന് ചാടരുത്. പണത്തിന് ബുദ്ധിമുട്ടുണ്ടാകും.
ആയില്യം: എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കില്ല, അനുകൂലിച്ചു നിന്നവർ ശത്രുക്കൾ ആകും, വിലപിടിച്ച സംഗതികൾ മോഷണം പോകും, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വെളിപ്പെടുന്നതു കാരണം പ്രയാസങ്ങൾ.
മകം: നഷ്ടപ്പെട്ടെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, വിനോദ യാത്രകൾ നടത്തും, ആത്മവിശ്വാസം കൂടും.
പൂരം: ഔദ്യോഗികമായി ദൂരയാത്രകൾ, അകലെനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും, വിദേശവാസം ഗുണം ചെയ്യും, ഗൃഹഭാഗ്യം, നിറവോടു കൂടി കാര്യങ്ങൾ ചെയ്തു തീർക്കും.
ഉത്രം: അച്ചടക്കത്തോടെ ജോലി നിർവഹിക്കും, മംഗള കാര്യങ്ങളിലുള്ള ഉള്ള തടസം മാറും, പ്രവൃത്തികൾ വിജയത്തിലെത്തും, ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, ലളിത കലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും.
അത്തം: അകന്നു കഴിഞ്ഞവർ അടുത്ത് വരും, ഭൂമിയിടപാടുകൾ അനുകൂലമാകും, മന:സുഖവും സമാധാനവും ആഗ്രഹ സാഫല്യവും, ഭാവി കരുപ്പിടിപ്പിക്കും.
ചിത്തിര: പലവിധത്തിലും ഉള്ള പുരോഗതി, പുതിയ അറിവുകൾ സമ്പാദിക്കും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, മാതാവിന് രോഗശാന്തി ഉണ്ടാകും.
ചോതി: സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കും, പ്രശംസയും അംഗീകാരവും, ബാദ്ധ്യതകൾക്ക് ശമനം, ആഗ്രഹ സാഫല്ല്യം നേടും, ബിസിനസ്സിൽ നേട്ടം.
വിശാഖം: വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങൾ നേടും, ആരോഗ്യപരമായി നല്ല സമയം, വിദ്യാർത്ഥികൾക്ക് അനുകൂല സമയം, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധനലാഭം.
അനിഴം: പ്രണയത്തിൽ പുരോഗതി, വാഹന വായ്പ ലഭിക്കും, സ്ഥിര വരുമാനം കൂടും, മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, ചികിത്സാ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും.
കേട്ട: ബിസിനസിൽ നിന്നും മികച്ച നേട്ടം, ധനാഗമത്തിന് അനുകൂലമായ സാഹചര്യം, അംഗീകാരം കിട്ടും, സഹോദര സഹായം, മാന്യത വർദ്ധിക്കും, പ്രയത്നം സഫലമാകും.
മൂലം: ശുഭാപ്തിവിശ്വാസം, മനസുഖം, രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, പങ്കാളിയുടെ സഹകരണം, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി.
പൂരാടം: ശ്രദ്ധാപൂർവ്വം ജോലി നിർവഹിക്കും, നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ. ഭക്ഷ്യവസ്തുക്കളുടെ വിതരണ രംഗത്ത് നേട്ടം, സ്ഥാനക്കയറ്റ തടസം മാറും.
ഉത്രാടം: ചിന്തിക്കാതെ പ്രവർത്തിക്കുന്നതിനാൽ അപമാനം, സുഖാനുഭവങ്ങൾ വിട്ടു വിട്ടു അനുഭവിക്കും, നിസ്സാര കാര്യങ്ങൾക്ക് വാശി കാണിക്കും, രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടരുത്.
തിരുവോണം: ധനനഷ്ടമോ അധിക ചെലവോ വരും, മാതാപിതാക്കൾക്ക് നേരിയ രോഗങ്ങൾ, ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം, ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ ആവശ്യമാണ്.
അവിട്ടം: നല്ലക്ഷമയോടെ കാര്യങ്ങൾ നോക്കണം, കോപം നിയന്ത്രിക്കണം, പരാശ്രയത്വം, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, അന്യർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടിവരും.
ചതയം: തൊഴിൽ പരാജയം, അനാവശ്യമായ ദുർവാശി ഒഴിവാക്കുക, പലതും നഷ്ടത്തിൽ കലാശിക്കും, കുടുംബ കാര്യങ്ങളിൽ ദുഃഖം, ജോലി ശ്രദ്ധാപൂർവ്വം നിർവ്വഹിക്കണം.
പൂരുരുട്ടാതി: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം കിട്ടില്ല, നിരാശാബോധം, കാര്യങ്ങൾ അനുകൂലമായി നടക്കില്ല, പലവിധത്തിലും ഉള്ള നഷ്ടങ്ങൾ സംഭവിക്കും.
ഉതൃട്ടാതി: വിഷമാനുഭവങ്ങൾക്ക് ശമനം, സഹോദരഗുണവും സഹായവും ലഭിക്കും, പ്രണയബന്ധങ്ങൾ ഉടലെടുക്കും, വിദ്യാപരമായ മുന്നേറ്റം, വിദേശാനുകൂല്യം ഉണ്ടാകും.
രേവതി: നാനാവഴികളിലൂടെ സഹായം, രോഗങ്ങൾക്ക് ആശ്വാസം. അന്യർ മൂലം സുഖവും സമാധാനവും, കുടുംബത്തിൽ സന്തോഷം, കുടുംബത്തിന്റെ പിന്തുണ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |