SignIn
Kerala Kaumudi Online
Monday, 18 May 2026 1.53 AM IST

ഈ നാളുകാർക്ക് ഭാഗ്യക്കുറിവരെ അടിക്കാൻ സാദ്ധ്യത; പ്രണയ ബന്ധത്തില്‍ വിജയം

lottery

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 22 - 1201 മീനം 8 ഞായറാഴ്ച . ( 40 നാഴിക 38 വിനാഴിക വരെ ഭരണി നക്ഷത്രം ശേഷം കാർത്തീക നക്ഷത്രം) [ ചതുർത്ഥി തിഥി 36 നാഴിക 53 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )

അശ്വതി: വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീനഗ്രഹവാഹന യോഗം.

ഭരണി: മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും.

കാര്‍ത്തിക: ആത്മ വിശ്വാസം വര്‍ദ്ധിയ്ക്കും. വിവാഹ ബന്ധം വഴി നേട്ടം.

രോഹിണി: ഊര്‍ജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം.

മകയിരം: പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശജോലിക്കുള്ള തടസം മാറും.

തിരുവാതിര: സ്വര്‍ണം, വൈദ്യുതി, നിയമവകുപ്പ്, എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം.

പുണര്‍തം: ഗൃഹം, വാഹനം എന്നിവ വാങ്ങും. ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.

പൂയം: കുടുംബത്തില്‍ മംഗല്യ ഭാഗ്യം നടക്കും. പൂര്‍വിക സ്വത്തിന്റെ അനുഭവമുണ്ടാകും.

ആയില്യം: ഉപരിപഠനത്തിന്ന് സാദ്ധ്യത. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

മകം: പുതിയ തൊഴില്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ വിജയം.

പൂരം: ബിസിനസ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാദ്ധ്യത.

ഉത്രം: അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്. ആരോഗ്യ നിലയില്‍ പ്രത്യേകം ശ്രദ്ധിക്കണം.

അത്തം: സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷമത പാലിക്കണം. സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷ്മത പാലിക്കണം.

ചിത്തിര: രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍.

ചോതി : സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, സാമ്പത്തിക പിരിമുറുക്കം, മനഃശാന്തി.

വിശാഖം: ഉപരിപഠനം നടക്കും. ചിട്ടി, ഭാഗ്യക്കുറി, വായ്പ എന്നിവ ലഭിക്കും.

അനിഴം: കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം.

കേട്ട: കര്‍മ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മന:ശ്ശാന്തി ലഭിക്കും.

മൂലം: ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും. കലാകായിക രംഗത്ത് അഭിവൃദ്ധി.

പൂരാടം: ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം,സാമ്പത്തിക കാര്യങ്ങളില്‍ പുതു വഴികള്‍.

ഉത്രാടം: മനഃസാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കും, ഗുരുജന പ്രീതി.

തിരുവോണം: സന്താനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷ്മത കൈക്കൊള്ളണം.

അവിട്ടം: കള്ളക്കേസില്‍ പ്രതിയാകും, പ്രവര്‍ത്തന ശൈലികൊണ്ട് ചീത്തപ്പേരുണ്ടാകാം.

ചതയം: സന്താനത്തിനായി ആശുപത്രിയില്‍ പോകേണ്ടി വരും. കര്‍മ്മ രംഗത്ത് അംഗീകാരം.

പൂരുരുട്ടാതി: അഗ്‌നി സംബന്ധമായ അപകടങ്ങള്‍, പണം കടംകൊടുക്കല്‍, അപഖ്യാതി കേള്‍ക്കും.

ഉത്തൃട്ടാതി: അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനി.

രേവതി: തന്റെതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകള്‍, വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY