SignIn
Kerala Kaumudi Online
Saturday, 30 May 2026 8.53 PM IST

സ്‌നേഹം കാണിച്ച് അടുത്തുവരുന്നവരെ സൂക്ഷിക്കണം, നഷ്‌ടപ്പെട്ടെന്ന് കരുതിയ പണം തിരികെ കിട്ടാൻ സാദ്ധ്യത

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ഏപ്രിൽ 3 - 1199 മീനം 20 വെള്ളിയാഴ്ച .( 32 നാഴിക 30 വിനാഴിക വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം)[ പ്രഥമ തിഥി 5 നാഴിക 45 വിനാഴിക വരെ ]

( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )

അശ്വതി: ഗുണഫലം നൽകുന്ന ദിവസം, ബിസിനസിൽ മികച്ച വിജയം നേടാൻ സാധിക്കുന്നതാണ്, അകന്നു നിന്നിരുന്ന ബന്ധുക്കൾ സഹായ വാഗ്ദാനവുമായി അടുക്കാൻ ശ്രമിക്കും സൂക്ഷിക്കണം.

ഭരണി: വളരെ കാലമായി കൊണ്ട് നടന്നിരുന്ന ആഗ്രഹങ്ങൾ സാധിച്ചു കിട്ടും, ആരോഗ്യ സംരക്ഷണം ലഭിക്കും, വിഷമതകൾ എല്ലാം ശമിക്കും, ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കും.

കാര്‍ത്തിക: ഗൃഹനിർമ്മാണത്തിനുള്ള ധനസഹായം ലഭിക്കാൻ അവസരം, വ്യവഹാരങ്ങളിൽ വിജയിക്കാൻ സാധിക്കും, തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോവുക.

രോഹിണി: തൊഴിൽ അന്വേഷകർക്ക് പ്രധാന അറിയിപ്പുകൾ ലഭിക്കുവാൻ സാദ്ധ്യതയുള്ള സമയം, വിദേശത്ത് നിന്നും ആദായം ലഭിക്കും, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമം ആയ ആലോചനകൾ വരും.

മകയിരം: രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മികവ് തെളിയിക്കാൻ കഴിയും, സഹോദരരുമായി രമ്യതയിൽ ആകാൻ ശ്രമിക്കുന്നത് ഗുണം ചെയ്യും, സാമ്പത്തിക കാര്യത്തിൽ കൃത്യനിഷ്ഠ പാലിക്കണം.

തിരുവാതിര: എതിർപ്പുകളെ മറികടക്കാൻ സാധിക്കും, മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നവർ ആണ്, സാമ്പത്തിക ഭദ്രത കൈവരിക്കും, അനാവശ്യമായി കലഹത്തിനു നിൽക്കരുത്.

പുണര്‍തം: ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും, പൂർവിക സ്വത്ത് കൈവശം വന്നുചേരും, കുടുംബ അന്തരീക്ഷം സമാധാന പൂർണമാകും, കിട്ടില്ല എന്ന് കരുതിയ ധനം വന്നുചേരും.

പൂയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കും, കുടുംബസമേതം യാത്രകൾ നടത്തും, പുതിയ സുഹൃത്തുക്കളുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടും.

ആയില്യം: അപ്രതീക്ഷിതമായി ധനചെലവുകൾ വന്നുചേരും, കുടുംബാംഗങ്ങൾക്ക് വേണ്ടി ആശുപത്രിവാസം വേണ്ടി വരും, പ്രധാന പ്രശ്നങ്ങളിൽ മുതിർന്നവരുടെ കൂടി ഉപദേശം തേടുക, സത്യത്തിനും നീതിക്കും വേണ്ടി പൊരുതും.

മകം: ബന്ധു ജനങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കും, വിവാഹാലോചനകൾ തടസപ്പെടുന്നതിനാൽ മനോവിഷമം ഉണ്ടാകും, പൊതു പ്രവർത്തകർക്ക് അംഗീകാരം നഷ്ടപ്പെടാം, ഊഹക്കച്ചവടത്തിൽ നിന്നും തൽക്കാലം ഒഴിഞ്ഞു നിൽക്കുക.

പൂരം: എല്ലാ കാര്യങ്ങളും കൂടുതൽ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ, തൊഴിൽ രംഗത്ത് കുഴപ്പങ്ങളുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്, സ്വദേശം വിട്ട് നിൽക്കേണ്ടി വരും, ഇഷ്ടമല്ലാത്ത സാഹചര്യങ്ങൾ മൂലം പ്രയാസങ്ങൾ.

ഉത്രം: ദാമ്പത്യ ബന്ധത്തിന് ഉലച്ചിൽ തട്ടാതെ നോക്കണം, ശത്രുക്കൾ അതിഥി വേഷത്തിൽ എത്താൻ സാദ്ധ്യത, സാമ്പത്തിക സഹായം ലഭിക്കാൻ കാലതാമസം നേരിടും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

അത്തം: ശത്രുവിന്റെ ഉപദ്രവം വർദ്ധിക്കും, വാഹനങ്ങൾ മൂലം പ്രയാസങ്ങൾ, പങ്കാളിയുടെ സ്നേഹവും പരിചരണവും ശ്രദ്ധയും കുറയാതിരിക്കാനായി കലഹങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കണം, ഇഷ്ട ഭക്ഷണം കഴിക്കാൻ യോഗം.

ചിത്തിര: സ്വന്തം സംരംഭങ്ങൾ വിപുലീകരിക്കാൻ അനുകൂലമായ സമയമാണ്, സാമ്പത്തിക സഹായം ലഭിക്കും, ശത്രുക്കളുടെമേൽ വിജയം നേടാൻ സാധിക്കുന്നതാണ്, വാഹന ലാഭം പ്രതീക്ഷിക്കാം, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭിക്കും.

ചോതി: പഠനത്തിൽ ഉന്നത വിജയം നേടാൻ സാധിക്കുന്നതാണ്, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, ഉല്ലാസകരമായ അനുഭവങ്ങൾ ലഭിക്കും, മാതൃഗുണം , പ്രണയിതാക്കൾക്ക് അംഗീകാരം ലഭിക്കും.

വിശാഖം: ഒന്നിലധികം അവസരങ്ങൾ വന്നുചേരും, പൊജനങ്ങളുടെ ആദരവും സ്നേഹവും കരസ്ഥമാക്കും, വ്യവഹാരങ്ങളിൽ അനുകൂലമായ വിധി സമ്പാദിക്കും, വിദേശത്ത് നിന്നും നല്ല രീതിയിൽ സഹകരണം പ്രതീക്ഷിക്കാം.

അനിഴം: ധനകാര്യ സ്ഥാപനത്തിൽ നിന്ന് സഹായം ലഭിക്കുന്നതിനാൽ കടങ്ങൾ വീട്ടാൻ സാധിക്കും, സ്ഥാനമാനങ്ങളും പുരസ്കാരങ്ങളും ലഭിക്കും. പിതൃസ്ഥാനീയരുടെ ആരോഗ്യം മെച്ചപ്പെടും.

കേട്ട: ജീവിതപങ്കാളിയുടെ നേട്ടത്തിൽ സന്തോഷിക്കും, സർക്കാരിന്റെ തീരുമാനം അനുകൂലമാകും, സാമ്പത്തിക പ്രയാസം കാരണം മാറ്റിവയ്ക്കേണ്ടിവന്നവ പുനരാരംഭിക്കും, കഴിവുകൾക്ക് അംഗീകാരം ലഭിക്കും.

മൂലം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, വിശ്രമവും ഇഷ്ട ഭക്ഷണവും ലഭിക്കും, ഒന്നിലധികം സ്ഥലത്ത് നിന്നും ധനവരവ്, കഷ്ടതകൾക്കും ദുരിതങ്ങൾക്കും ശമനം ലഭിക്കും, മറ്റുള്ളവരുടെ ദു:ങ്ങൾക്ക് സാന്ത്വനമേകും.

പൂരാടം: ഏജൻസി പ്രവർത്തനങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാകും, ഉന്നത വിദ്യാഭ്യാസരംഗത്ത് അനുകൂലമായ നിലപാട്, സർക്കാർ തലത്തിൽ നിന്ന് സഹായം ലഭിക്കും, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദിവസം.

ഉത്രാടം: ചിരകാല സുഹൃത്തുക്കളെകൊണ്ട് ജീവിതം പ്രയാസങ്ങൾ പരിഹരിക്കാൻ സാധിക്കും, ധനലാഭം പ്രതീക്ഷിക്കാം, മാനസികമായി ഉല്ലാസകരമായ അനുഭവങ്ങൾക്ക് ഇടയാകും, നല്ല വാർത്തകൾ ശ്രവിക്കും.

തിരുവോണം: തൊഴിൽ രംഗത്ത് ശ്രദ്ധ വർദ്ധിപ്പിക്കാൻ ശ്രമം നടത്തണം, ജീവിത പങ്കാളിയുടെ ശക്തമായ പിന്തുണ ലഭിക്കും, വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും നല്ല ശ്രദ്ധയും അച്ചടക്കവും വേണ്ട സമയം, പ്രണയിനികൾ വളരെയധികം ശ്രദ്ധിക്കണം.

അവിട്ടം: തടസങ്ങൾ വർദ്ധിക്കും, സംസാരം വളരെ നിയന്ത്രിക്കണം, തൊഴിൽ സ്ഥലത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും, സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ സമയമാണ്.

ചതയം: ആരോഗ്യസ്ഥിതിയിൽ വിഷമങ്ങൾ ഉണ്ടാകും, മനസിൽ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടപ്പാകണമെന്നില്ല, കുടുംബാംഗങ്ങളിൽ നിന്നുള്ള സഹായത്തിൽ കുറവ് സംഭവിക്കും, വിവാഹാലോചനകൾക്ക് തടസങ്ങളോ കാലതാമസമോ ഉണ്ടാകും.

പൂരുരുട്ടാതി: ഔദ്യോഗിക തലത്തിൽ നടപടികൾ ഉണ്ടാകും, ബന്ധുബലം കുറയും, അമിത ആഗ്രഹങ്ങൾ നിയന്ത്രിക്കണം, വാഹനയിടപാടുകളിൽ പ്രയാസങ്ങൾ, ഗൃഹജീവിതത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ ഉണ്ടാകും.

ഉത്തൃട്ടാതി: രക്തസമ്മർദ്ദാതി രോഗങ്ങൾ തടയാൻ മരുന്ന് ഉപയോഗിക്കൽ ആവശ്യമാണ്, അനാവശ്യ ധൃതി ഒരു കാര്യത്തിലും കാണിക്കരുത്, സാമ്പത്തിക കാര്യത്തിൽ നല്ല അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കണം, പൊതു രംഗത്ത് പരാജയം.

രേവതി: കോടതി നടപടികളിൽ തിരിച്ചടികൾ നേരിടേണ്ടിവരും, സഹോദരർ തമ്മിൽ കലഹങ്ങൾക്ക് സാദ്ധ്യത. അതിനാൽ സംസാരങ്ങളും പ്രവർത്തികളും വളരെയധികം ശ്രദ്ധിക്കണം, പണം കടം വാങ്ങേണ്ട അവസ്ഥ സംജാതമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLOGY, VISWASAM, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY