SignIn
Kerala Kaumudi Online
Saturday, 30 May 2026 8.53 PM IST

ഈ നാളുകാർക്ക് ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല; ഐശ്വര്യവും ഉയര്‍ച്ചയുമുണ്ടാകും

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 5 - 1201 മീനം 22 ഞായറാഴ്ച . ( 44 നാഴിക 21 വിനാഴിക വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം) [ തൃതീയ തിഥി 14 നാഴിക 01 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )

അശ്വതി: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥലംമാറ്റവും സ്ഥാന ലബ്ദിയും ഉണ്ടാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ ശ്രമിക്കും. കുടുംബത്തില്‍ ഐശ്വര്യവും ഉയര്‍ച്ചയുമുണ്ടാകും.

ഭരണി: ഉന്നത പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യപ്രാപ്തി ഉണ്ടാകും. വ്യാപാര വ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി മാറ്റങ്ങള്‍ വരുത്തും.

കാര്‍ത്തിക: വാക്‌സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും.

രോഹിണി: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ സത്യസന്ധത കുറയും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

മകയിരം: സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയും സഹകരണവും ഉണ്ടാകും. പ്രതീക്ഷിക്കാത്ത രംഗങ്ങളില്‍ പ്രശസ്തിയുണ്ടാകും. ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം എന്നിവ നടത്തും.

തിരുവാതിര: സത്യസന്ധമായും നേര്‍വഴിയോടെയും പ്രവര്‍ത്തിക്കും. ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കും. കോടതി കാര്യങ്ങള്‍ സന്ധിയിലോ വിജയത്തിലോ കലാശിക്കും.

പുണര്‍തം: ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുവാന്‍ സാധിക്കും. സന്താനങ്ങളാല്‍ മാനസിക സന്തോഷം ലഭിക്കും, ആത്മാര്‍ത്ഥത ഉള്ള സുഹൃത്തുക്കള്‍ വന്നുചേരും.

പൂയം: ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. പിതാവിനോടും ഗുരുക്കന്മാരോടും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കും.

ആയില്യം: രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.

മകം: നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം, കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും.

പൂരം: കുടുംബാംഗങ്ങളുടെ തൃപ്തിക്കനുസരിച്ച് തൊഴില്‍ സമയം ക്രമീകരിക്കേണ്ടിവരും. സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി.

ഉത്രം: പങ്ക് കച്ചവടത്തില്‍ നഷ്ടം, അപവാദങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടിവരും. വിദ്യാർത്ഥികൾ അവരുടെ പഠന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പരാജയങ്ങളുണ്ടാകും.

അത്തം: നൂതനഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടി പിടിപ്പിക്കുകയും ചെയ്യാൻ ആഗ്രഹിക്കും, മനസില്‍ ആഗ്രഹിച്ച സംഗതികള്‍ അപ്രതീക്ഷിതമായി നടന്നതില്‍ അത്ഭുതപ്പെടും.

ചിത്തിര: മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങൾ ലഭിക്കും, സുഹൃത്തുക്കള്‍ക്കായും അയല്‍വാസികള്‍ക്കുമായി ത്യാഗമനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും.

ചോതി: ആഗ്രഹസാഫല്ല്യം നേടും, ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, ബിസിനസ് ആരംഭിക്കുന്നവര്‍ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.

വിശാഖം: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, കര്‍ഷകര്‍ക്ക് ലാഭം, ഗുണാനുഭങ്ങള്‍, സ്വന്തം തൊഴില്‍ സ്ഥാപനത്തിനു കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, ശുഭാപ്തി വിശ്വാസം.

അനിഴം: ശത്രു ദോഷം, കുടുംബ കലഹം, വിവാഹ ജീവിതത്തില്‍ കല്ലുകടി, കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, യാത്രകൾ മാറ്റി വയ്ക്കുക, ഔഷധ സേവ വേണ്ടിവരും.

കേട്ട: സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, വാഹനസുഖം, യാത്രാഗുണം, ബന്ധുക്കളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും.

മൂലം: സുഖവും ദുഃഖവും മാറിമാറി അനുഭവത്തില്‍ വരും, സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, സാമ്പത്തികമായി നേട്ടം, സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും, ഇഷ്ട ഭക്ഷണ ലബ്ധി.

പൂരാടം: ബുദ്ധിക്കനുസരിച്ചു പെരുമാറും, കലഹത്തിന് വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്രാടം: എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, ഉന്നത സ്ഥാന ലബ്ദി, ധനപരമായി നല്ല സമയം.

തിരുവോണം: കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം.

അവിട്ടം: ധനപരമായി അനിശ്ചതത്വം, വിവാഹാലോചനകള്‍ മുടങ്ങും, ക്ഷമക്കുറവ്, രോഗാവസ്ഥ, വലിയ പ്രതീക്ഷ വച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല.

ചതയം: ആരോഗ്യപരമായി കരുതല്‍ വേണം, അപമാനം, ധനനഷ്ടം, ഭീരുത്വം, എല്ലാംകൊണ്ടും ദുഷിച്ച ദിവസം, പ്രയാസങ്ങള്‍ പലരംഗത്ത്നിന്നും വരാം, അബദ്ധങ്ങളില്‍ ചാടും, നല്ല കരുതല്‍ ആവശ്യം ആണ്.

പൂരുരുട്ടാതി: കീഴ് ജീവനക്കാരെ ശാസിക്കേണ്ടി വരും, ദാമ്പത്യ സുഖക്കുറവ്, സൗന്ദര്യ. വസ്തുക്കള്‍ക്കായി പണ ചെലവുണ്ടാകും, അലച്ചിലും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല.

ഉത്തൃട്ടാതി: യാത്രയിൽ ചില തടസത്തിനു സാധ്യത കാണുന്നു. ഉദരസംബന്ധമായ അസുഖത്തിനു സാദ്ധ്യത. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യണം. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും.

രേവതി: കൃഷിക്കാര്‍ക്കു ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങൾ തുടങ്ങാൻ സമയം അനുകൂലമല്ല. കച്ചവടത്തിൽ ധന നഷ്ടത്തിന് സാദ്ധ്യതയുണ്ട്. സംസാരത്തിൽ വളരെയധികം ശ്രദ്ധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLOGY, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY