SignIn
Kerala Kaumudi Online
Monday, 08 June 2026 10.59 PM IST

മദ്യപാനത്തെ ചൊല്ലി തർക്കം;​ ഭർത്താവുമായി വഴക്കിട്ടശേഷം യുവതി ജീവനൊടുക്കി, കേസെടുത്ത് പൊലീസ്

police

ഗുരുഗ്രാം: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി തൂങ്ങിമരിച്ചു. ഗുരുഗ്രാമിലെ പാൽഡ ഗ്രാമത്തിൽ താമസിക്കുന്ന ശാന്തി (30) ആണ് മരിച്ചത്. ഭർത്താവ് വീരേന്ദ്രന്റെ മദ്യപാനത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടായിരുന്നു. ഇന്നും ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായതായും ഇതിന് പിന്നാലെ ശാന്തി മുറിക്കുള്ളിൽ ഷാളിൽ തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് എത്തിയ പൊലീസ് ഫോറൻസിക് സംഘത്തോടൊപ്പം പരിശോധനകൾ നടത്തി. മുറിക്കുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ഭർത്താവ് വീരേന്ദ്രനൊപ്പം വസ്ത്രങ്ങൾ ഇസ്തിരി ഇടുന്ന ജോലിയും ഡ്രൈ ക്ലീനിംഗ് ജോലിയും ചെയ്തു വരികയായിരുന്നു ശാന്തി.


മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിലവിൽ കുടുംബവഴക്കിനെത്തുടർന്നുള്ള ആത്മഹത്യ എന്ന നിലയിലാണ് കേസന്വേഷണം പുരോഗമിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്‌പെക്ടർ സുരേഖ അറിയിച്ചു. മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. നാളെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, INVESTIGATION, WOMAN DIED, GURUGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY