SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.25 PM IST

വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ട്രെയിനിനുള്ളില്‍ 21കാരനെ കുത്തിക്കൊന്നു

murder

മുംബയ്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ കുത്തിക്കൊന്നു. മുംബയിലെ ലോക്കല്‍ ട്രെയിനിലാണ് സംഭവം. ചര്‍ച്ച്‌ഗേറ്റ് - നല്ലസോപാര ഫാസ്റ്റ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മായങ്ക് ലോഹറാണ് കൊല്ലപ്പെട്ടത്. പ്രതി റോഷന്‍ സുവര്‍ണയെ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്ത് മഴ പെയ്യുകയാണെന്നും അതുകൊണ്ട് വാതിലുകള്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


ചൊവ്വാഴ്ച രാത്രി ഗോരേഗാവിനും കാന്തിവാലിക്കും ഇടയില്‍വെച്ച് ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റിലാണ് സംഭവം. വാക്കുതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ചില യാത്രക്കാര്‍ പ്രതിയെ കൈയേറ്റംചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി തന്റെ ബാഗില്‍നിന്ന് കത്തിയെടുത്ത് മായങ്കിനെ കുത്തുകയായിരുന്നു. കുത്തേറ്റ മായങ്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതി കത്തിയുമായി നില്‍ക്കുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്.

ബോറിവാലി റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവം നടന്ന ട്രെയിനിലെ കമ്പാര്‍ട്ട്‌മെന്റില്‍ എത്തി പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റുകയായിരുന്നു. പ്രതി മായങ്കിനെ ആക്രമിക്കുമ്പോള്‍ മറ്റ് യാത്രക്കാര്‍ ഇടപെട്ടില്ലെന്ന് സഹോദരി ആരോപിക്കുന്നു, തന്റെ മകന്‍ മറ്റുള്ളവരോട് വഴക്കുണ്ടാക്കുന്ന പ്രകൃതമുള്ള ആളല്ലെന്ന് മായങ്കിന്റെ അമ്മയും പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY