
മട്ടാഞ്ചേരി:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മട്ടാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പുതിയ റോഡ് ജംഗ്ഷന് സമീപം അലി മാഗോ എന്നു വിളിക്കുന്ന അർഷാദിനെയാണ്(40) പിടികൂടിയത്. ഇയാളിൽ നിന്ന് മൂന്നു ഗ്രാം എം.ഡി.എം.എയും 90,000 രൂപയും പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിലും അടിപിടി കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്‌പെക്ടർ കെ.എ ഷിബിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആന്റണി ക്ലീറ്റസ്, റോണി,സിവിൽ പൊലീസ് ഓഫീസർമാരായ ബേബിലാൽ, അജിത് കുമാർ, ഉമേഷ്ഉദയൻ, അനീഷ്, ഡി.സി.പി സ്‌ക്വാഡിലുള്ള എഡ്വിൻ റോസ്, സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |