SignIn
Kerala Kaumudi Online
Thursday, 25 June 2026 5.13 PM IST

മലപ്പുറത്ത് 14 കുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

ak-muhammad-

മലപ്പുറം: പതിനാലോളം കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ പോയ മദ്രസ അദ്ധ്യാപകൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി എകെ മുഹമ്മദിനെയാണ് അന്വേഷണ സംഘം ബീഹാറിൽ എത്തി അറസ്റ്റ് ചെയ്തത്. മദ്രസയിലെ കുട്ടികളെ ഇയാൾ തുടർച്ചയായി പീഡിപ്പിച്ചു എന്ന പരാതി ഉയർന്നതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതിയിൽ വളാഞ്ചേരി പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ബീഹാറിൽ നിന്നും ഇയാളെ പൊലീസ് വലയിലാക്കിയത്. പ്രതിയെ ഉടൻ തന്നെ കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ARREST, LATESTNEWS, POCSOCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY