
പൃഥ്വിരാജ്, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലായ് 9ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഇന്ന് നടക്കും. പൃഥ്വിരാജ് - ജേക്സ് ബിജോയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമ എന്ന സവിശേഷതയുണ്ട്.
എട്ടു ഗാനങ്ങളാണ് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്നന്നത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റു സിനിമകളിലൊന്നായ ധുരന്ദറിൽ ഗാനം ആലപിച്ച സുധീർ യദുവംശി പാടുന്ന ഗാനം ഐ നോബഡിയുടെ ഹൈലൈറ്റായിരിക്കും. അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‌മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ആർ. ചന്ദ്രൻ, സന അൽത്താഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ. യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
റോഷാക്ക്, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം സമീർ അബ്ദുൾ രചന നിർവഹിക്കുന്നു.
ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, എഡിറ്റിംഗ് : റമീസ് എം.ബി.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ഇ ഫോർ എക്സ്‌പെരിമെന്റ്സിന്റെ ബാനറിൽമുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ എ.എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |