SignIn
Kerala Kaumudi Online
Tuesday, 07 July 2026 11.39 PM IST

'സങ്കൽപ്പിച്ചതിലും മനോഹരം, എന്റെ കുഞ്ഞുജീവിതത്തിലെ വലിയ വെളിച്ചം'

rishab-shetty-pragathi-
ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. ചിത്രം: ഇൻസ്റ്റഗ്രാം

ഋഷഭ് ഷെട്ടിക്ക് പിറന്നാൾ ആശംസകളുമായി പങ്കാളി പ്രഗതി ഷെട്ടി. ഇൻസ്റ്റാഗ്രാമിൽ ഋഷഭിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പ്രഗതി തന്റെ ഹൃദയം തൊടുന്ന ജന്മദിനക്കുറിപ്പ് പോസ്റ്റ് ചെയ്തത്.

'നിങ്ങളുടെ സ്‌നേഹമാണ് എന്റെ വെളിച്ചവും സമാധാനവും എന്നെ ഇന്നത്തെ വ്യക്തിത്വത്തിലേക്ക് നയിച്ച ആത്മവിശ്വാസത്തിന്റെ ഉറവിടവും. എന്റെ പങ്കാളിയായും ഏറ്റവും വലിയ പിന്തുണയുമായും മാറി, എന്റെ ചെറിയ ജീവിതത്തെ വലിയൊരു വെളിച്ചമാക്കിയ അനുഗ്രഹമാണ് നിങ്ങൾ. ഞാൻ സങ്കൽപ്പിച്ചതിനേക്കാൾ മനോഹരമായി നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു.

തിരിഞ്ഞുനോക്കുമ്പോൾ, നമ്മൾ ഒരുമിച്ച് പങ്കിട്ട ഓരോ നിമിഷവും വിലയേറിയ ഓർമ്മകളുടെ നിധിയാണ്. അതിൽ ചിരിയും കണ്ണീരും സന്തോഷങ്ങളും വിയോജിപ്പുകളുമെല്ലാം ഉണ്ടായിരുന്നു. എങ്കിലും എല്ലാറ്റിനുമുപരിയായി, എപ്പോഴും പരസ്പരം മനസിലാക്കാനും ഒരിക്കലും കുറയാത്ത സ്‌നേഹത്തോടെ ജീവിക്കാനും നമുക്ക് കഴിഞ്ഞു. നിങ്ങൾ ആയിരിക്കുന്നതിന് നന്ദി. വാക്കുകൾക്ക് അതീതമായി ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു.- പ്രഗതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഋഷഭിന്റെ ജീവിതത്തിൽ മാത്രമല്ല, സിനിമയിലും വലിയ പിന്തുണയാണ് കോസ്റ്റ്യൂം ഡിസൈനറായ പ്രഗതി നൽകുന്നത്. ഋഷഭ് ചിത്രങ്ങളുടെ വസ്ത്രാലങ്കാരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പ്രഗതിയാണ്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'കാന്താര'യിലെ വേഷങ്ങൾ പ്രഗതിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 2014ൽ ഋഷഭ് അഭിനയിച്ച 'ഉളിദവരു കണ്ടാന്തെ' എന്ന സിനിമയുടെ പ്രദർശനത്തിനിടയിലാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് 2017ൽ വിവാഹിതരായി. റൺവിത്, രാധ്യ എന്നിവരാണ് ദമ്പതികളുടെ മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RISHAB SHETTY, LATESTNEWS, PRAGATHI, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY