SignIn
Kerala Kaumudi Online
Saturday, 27 June 2026 12.50 PM IST

പത്രിക സമർപ്പണം; ഇന്നും തിങ്കളാഴ്ചയും

a

നെട്ടോട്ടമോടി സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭ തുിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഇന്നും തിങ്കളാഴ്ചയും മാത്രം.പത്രിക കൊടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നെട്ടോട്ടമോടുകയാണ് സ്ഥാനാർത്ഥികൾ. ഇന്നലെ പെരുന്നാൾ അവധിയായിരുന്നു. ഇന്ന് ഒരു ദിവസമാണ് സർക്കാർ നടപടികൾ പൂർത്തിയാക്കാൻ മുന്നിലുള്ളത്. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഇതുവരെ നിശ്ചയിക്കാത്തതും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. 24ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 26 വരെ പത്രിക പിൻവലിക്കാം. മൂന്ന് മുന്നണികളുടേയും പ്രമുഖ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കാനുണ്ട്.ആകെ സമർപ്പിച്ചത് 32 പത്രികകളാണ്.

പത്രിക നൽകിയ സ്ഥാനാർത്ഥികളിൽ പ്രധാനി മുഖ്യമന്ത്രി പിണറായി വിജയനാണ്. . മന്ത്രി ഒ.ആർ.കേളു മാനന്തവാടിയിൽ പത്രിക നൽകി. കോൺഗ്രസ് നേതാക്കളായ ടി.എൻ പ്രതാപൻ, സി.ആർ മഹേഷ്, ബിന്ദു കൃഷ്ണ, പി.അയിഷാ പോറ്റി എന്നിവർ പത്രിക സമർപ്പിച്ചു.സിറ്റിങ്ങ് എം എൽ ലീഗിലെ നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ പത്രിക നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA