SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.33 AM IST

ഭുവനേശ്വരനെ കൊല്ലാൻ കൂട്ടുനിന്നത് എസ്.എഫ്.ഐ ഗുണ്ടകൾ: ജി.സുധാകരൻ

Increase Font Size Decrease Font Size Print Page
g-sudhakaran

ആലപ്പുഴ: ജി.ഭുവനേശ്വരനെ കൊലപ്പെടുത്താൻ സാഹചര്യം സൃഷ്ടിച്ചത് എസ്.എഫ്.ഐ ഗുണ്ടകളാണെന്ന് ഭുവനേശ്വരന്റെ സഹോദരനും അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി.സുധാകരൻ ആരോപിച്ചു. പുന്നപ്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭുവനേശ്വരൻ പാർട്ടി ഓഫീസിലെത്തിയപ്പോൾ മുൻ എം.എൽ.എ പി.കെ.കുമാരനാണ് നിർബന്ധിച്ച് കോളേജിലേക്ക് വിട്ടത്. സംഘർഷമുണ്ടായപ്പോൾ ആരോ വന്ന് വിളിച്ചപ്പോഴാണ് ഭുവനേശ്വരൻ ക്ളാസിൽ നിന്ന് ഇറങ്ങിപ്പോയത്. ആക്രമണത്തിൽ സൈക്കിൾ ചെയിൻ കൊണ്ടടിയേറ്റ് കണ്ണുപൊട്ടിയതോടെ കണക്ക് അദ്ധ്യാപകന്റെ മുറിയിലേക്ക് കയറി. അക്രമത്തിലേർപ്പെട്ട എസ്.എഫ്.ഐക്കാരും അടികൊണ്ട കെ.എസ്.യുക്കാരും ഇവിടേക്കെത്തി. കെ.എസ്.യുക്കാരെ കണ്ട് എസ്.എഫ്.ഐക്കാർ ജനൽ തുറന്ന് ചാടി രക്ഷപ്പെട്ടു. തുടർന്ന്, വന്നവർ ഭുവനേശര്വരനെ ആക്രമിക്കുകയായിരുന്നെന്നും ജി.സുധാകരൻ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിക്കും ഇപ്പോഴില്ല. ഭരണഘടന കുന്തവും കുടച്ചക്രവുമാണെന്ന് പറഞ്ഞ സജി ചെറിയാനെ അന്നുതന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടതായിരുന്നു. സി.പി.എം ഇനി കേരളത്തിൽ വളരില്ലെന്നും സുധാകരൻ പറഞ്ഞു.

സുജാതയ്ക്കെതിരെ വിവാദ പരാമർശം

സി.എസ്.സുജാത നായൻമാരുടെ വീട്ടിലേ കയറൂവെന്നും നായരെന്ന് അറിയിക്കാൻ തുളസിയും മുല്ലപ്പൂവും തലയിൽ ചൂടുമെന്നും ജി. സുധാകരൻ ആരോപിച്ചു. അമ്പലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി നായൻമാരെയും ധീവരരെയും തമ്മിൽ തെറ്റിക്കുകയാണെന്നും കുറ്റപ്പെടുത്തി.

 പാ​ർ​ട്ടി​യു​മാ​യി​ ​ആ​ലോ​ചി​ച്ച് ന​ട​പ​ടി​:​ ​സി.​എ​സ്.​സു​ജാത

ത​നി​ക്കെ​തി​രെ​ ​ജി.​സു​ധാ​ക​ര​ൻ​ ​ന​ട​ത്തി​യ​ ​ജാ​തീ​യ​മാ​യ​ ​അ​ധി​ക്ഷേ​പ​ത്തി​ൽ​ ​പാ​ർ​ട്ടി​യു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം​ ​സി.​എ​സ്.​സു​ജാ​ത​ ​പ​റ​ഞ്ഞു.​ ​ഒ​രി​ക്ക​ലും​ ​പ​റ​യാ​ൻ​ ​പാ​ടി​ല്ലാ​ത്ത​ ​കാ​ര്യ​മാ​ണ് ​ജി.​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞ​ത്.​ ​അ​ദ്ദേ​ഹം​ ​സ​മ​നി​ല​ ​തെ​റ്റി​ ​പ​റ​യു​ന്ന​താ​ണി​തെ​ല്ലാം.​ ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​മോ​ശ​പ്പെ​ട്ട​ ​ആ​ക്ഷേ​പ​മാ​ണി​ത്.​ ​അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ​ന​മു​ക്കു​ണ്ടാ​യി​രു​ന്ന​ ​ധാ​ര​ണ​ക​ളെ​ല്ലാം​ ​അ​ദ്ദേ​ഹം​ ​ത​ന്നെ​ ​തി​രു​ത്തു​ക​യാ​ണ്.​ ​ഞാ​ൻ​ ​ജാ​തീ​യ​മാ​യി​ ​ആ​ളു​ക​ളെ​ ​വേ​ർ​തി​രി​ച്ചു​ ​കാ​ണു​ന്ന​യാ​ള​ല്ല.​ ​ഈ​ ​ജി​ല്ല​യി​ലെ​ ​ഏ​തു​പ്ര​ദേ​ശ​ത്തു​ള്ള​ ​വീ​ടു​ക​ളി​ലേ​ക്കും​ ​ക​യ​റി​ചെ​ല്ലാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യ​മു​ണ്ട്.

TAGS: G SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.