SignIn
Kerala Kaumudi Online
Thursday, 14 May 2026 12.26 AM IST

തോൽവിക്ക് കാരണമായത് ആഞ്ഞടിച്ച ഇടത്‌വിരുദ്ധ തരംഗം, ഘടകകക്ഷികൾക്ക് വളരാൻ അവസരമൊരുക്കിയില്ലെന്ന് ഐഎൻഎൽ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
ldf-defeat

കോഴിക്കോട്: ആഞ്ഞടിച്ച ഇടതു വിരുദ്ധ വികാരം തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണം കണ്ടെത്താനോ തിരുത്തി ജനപിന്തുണ വീണ്ടെടുക്കാനോ കഴിഞ്ഞില്ല. ഭരണവിരുദ്ധ വികാരമുണ്ടായില്ല. ഇടത്, സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനം അണികളെ രോഷാകുലരാക്കി. നയപരവും സംഘടനാപരവുമായ പാളിച്ചകളും വീഴ്ചകളും തിരുത്താനും ഘടകകക്ഷികൾക്ക് വളരാനും അവസരമൊരുക്കിയില്ല.ജനകീയ പ്രശ്നങ്ങൾ അപ്പപ്പോൾ ചർച്ച ചെയ്ത് പ്രതിവിധി കണ്ടെത്തിയില്ലെന്നും വിലയിരുത്തലുണ്ടായി.


തിരഞ്ഞെടുപ്പിലുണ്ടായ കനത്ത ആഘാതം പരിഹരിക്കാൻ അണികളിലേക്കിറങ്ങി പ്രവർത്തിക്കുമെന്ന് യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐ.എൻ.എൽ 33ാം വാർഷികം അടുത്ത ഏപ്രിൽ വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 31ന് എല്ലാ ജില്ലകളിലും കൺവെൻഷനുണ്ടാകും. പൂർവകാല നേതാക്കളെ അനുസ്മരിക്കുന്ന നേതൃസ്മരണ, ആദരിക്കൽ എന്നീ പരിപാടികളും നടത്തും.

Add as a preferred source on Google
TAGS: LDF, ELECTION, LOST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA