SignIn
Kerala Kaumudi Online
Sunday, 09 August 2026 4.51 AM IST

സർക്കാർ അടിസ്ഥാന ജനവിഭാഗങ്ങളെ കൈയൊഴിയുന്നു

1

അടിസ്ഥാന ജനവിഭാഗങ്ങളോടും മത്സ്യത്തൊഴിലാളികളോടും കർഷക തൊഴിലാളികളോടും നിഷേധാത്മകമായ നിലപാടാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചത്.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലെ പ്രസ്താവന മന്ത്രി നടത്തി. മുതലപ്പൊഴിയിലും, വിഴിഞ്ഞത്തും, നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ വൈകുന്നത് മൂലം കുടുംബം അനുഭവിക്കുന്ന ദുഃഖവും, നാട്ടിലെ രോഷവും കാണുന്നില്ല. ഫിഷറീസ് മന്ത്രി എവിടെയെന്ന് ചോദിക്കേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ പല അപകടങ്ങളിലായി മുൻപും തൊഴിലാളികളെ കാണാതായിട്ടുണ്ട്. എന്നാൽ, അത്തരം സന്ദർഭങ്ങളിലൊക്കെ സർക്കാർ എന്ത് നിലപാടെടുത്തു എന്നതാണ് പ്രധാനം. ശാശ്വത പരിഹാര നടപടി ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയും അടിയന്തര നടപടി ഒരു നിമിഷം വൈകാതെ ചെയ്യുകയുമാണ് വേണ്ടത്. എട്ട് ദിവസം പിന്നിട്ടിട്ടും ഈ മൂന്ന് പ്രദേശത്തും പരാതി പരിഹരിക്കാൻ സർക്കാരിനായിട്ടില്ല.

ടി.പി.രാമകൃഷ്ണൻ

എൽ.ഡി.എഫ് കൺവീനർ.

സ്വാ​ത​ന്ത്ര്യ​ ​ദി​നാ​ഘോ​ഷ​ ​ച​ട​ങ്ങു​ക​ളി​ൽ​ ​വ​ന്ദേ​മാ​ത​രം​ ​പൂ​ർ​ണ​മാ​യും​ ​ആ​ല​പി​ക്ക​ണ​മെ​ന്ന​ത് ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശ​മ​ല്ല.​ ​ഈ​ ​നി​ർ​ദ്ദേ​ശം​ ​രാ​ജ്ഭ​വ​നി​ൽ​ ​നി​ന്നാ​ണ് ​വ​ന്ന​ത്.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഇ​ത് ​കൈ​മാ​റു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​വ​ന്ദേ​മാ​ത​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശം​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.​ ​വി​ഷ​യ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​സ​വ​ർ​ക്ക​റെ​ ​പു​ക​ഴ്ത്തി​യ​ ​ഫ്രീ​ഡം​ ​ക്വി​സ് ​പ​രി​പാ​ടി​യും​ ​ചോ​ദ്യ​വും​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റേ​ത​ല്ല.​ ​ചോ​ദ്യാ​വ​ലി​ ​ത​യ്യാ​റാ​ക്കി​യ​തി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ന്നി​ട്ടു​ണ്ട്.​ ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യു​ണ്ടാ​കും.​ ​പി.​എം​ ​ശ്രീ​ ​വി​ഷ​യ​ത്തി​ൽ​ ​മ​ന്ത്രി​സ​ഭ​ ​ഉ​പ​സ​മി​തി​ ​ര​ണ്ടു​ത​വ​ണ​ ​സി​റ്റിം​ഗ് ​ന​ട​ത്തി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നി​ശ്ച​യി​ച്ച​ ​യോ​ഗം​ ​മ​ഴ​ക്കെ​ടു​തി​ ​മൂ​ലം​ ​ചേ​രാ​നാ​യി​ല്ല.

എ​ൻ.​ഷം​സു​ദ്ദീൻ
വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

ദു​ര​ന്ത​ ​നി​വാ​ര​ണം പൂ​ർ​ണ​ ​പ​രാ​ജ​യം

ദു​രി​ത​ത്തി​ലാ​യ​ ​നൂ​റി​ല​ധി​കം​ ​തീ​ര​ദേ​ശ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ൽ​ ​വെ​ള്ളം,​ ​മ​രു​ന്ന്,​ ​ഭ​ക്ഷ​ണം​ ​തു​ട​ങ്ങി​ ​ഒ​ന്നു​മി​ല്ല.
ഒ​രു​ ​ഗ​വ​ൺ​മെ​ൻ്റു​ണ്ടോ,​ ​ഉ​ണ്ടെ​ങ്കി​ൽ​ ​എ​വി​ടെ,​ ​എ​ന്തു​ ​ചെ​യ്തു​ ​എ​ന്നാ​ണ് ​ദു​രി​ത​ബാ​ധി​ത​ർ​ ​ചോ​ദി​ക്കു​ന്ന​ത്.​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​സം​വി​ധാ​നം​ ​സ​മ്പൂ​ർ​ണ​ ​പ​രാ​ജ​യ​മാ​ണ്.​ ​മു​ന്ന​റി​യി​പ്പ് ​സം​വി​ധാ​ന​ത്തെ​യും,​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും​ ​കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​രം​ ​ന​ൽ​ക​ണം.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​ട്ടും​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​വി​നി​യോ​ഗി​ക്കു​ന്നി​ല്ല.​ ​ദു​രി​ത​ത്തി​ലാ​യ​ ​തീ​ര​ദേ​ശ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​സൗ​ജ​ന്യ​ ​റേ​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​ഹാ​യം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ന​ൽ​ക​ണം.​ ​മ​ത്സ്യ​ ​വ​കു​പ്പി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​മ​ന്ത്രി​ ​ദു​രി​ത​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ച് ​യ​ഥാ​ർ​ത്ഥ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്ക​ണം.​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​വേ​ദ​ന​ ​മ​ന​സി​ലാ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​അ​വ​രു​ടെ​ ​വീ​ടു​ക​ളി​ലെ​ത്ത​ണം.

ബി​നോ​യ് ​വി​ശ്വം.
സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA