SignIn
Kerala Kaumudi Online
Saturday, 11 July 2026 3.00 AM IST

കുംഭമേള താരത്തിന്റെ പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

court

കൊച്ചി: കുഭമേള വൈറൽതാരമായ പെൺകുട്ടിയുടെ പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു. ഹർജിക്കാരിയെ കണ്ടെത്താൻ കഴിയുന്നില്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവ് റദ്ദാക്കിയത്.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും പെൺകുട്ടി നൽകിയ വിലാസത്തിലോ ഫോൺനമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംരക്ഷണം നൽകാൻ പൊലീസ് തയ്യാറാണെങ്കിലും ഹർജിക്കാരി എവിടെയാണെന്ന് അറിയില്ല. മുമ്പും സമാനമായ രീതിയിൽ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചശേഷം ഹർജിക്കാരി അപ്രത്യക്ഷയായിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹർജിക്കാരിയെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് അവരുടെ അഭിഭാഷകനും അറിയിച്ചതോടെയാണ് ജൂൺ 19ലെ പൊലീസ് സംരക്ഷണ ഉത്തരവ് കോടതി റദ്ദാക്കിയത്. സംരക്ഷണം ആവശ്യമെങ്കിൽ ഹർജിക്കാരി നേരിട്ട് പൊലീസിനെ രേഖാമൂലം സമീപിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് 21ലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA