
തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന പി.എച്ച്.കുര്യന് നാടിന്റെ അന്ത്യാഞ്ജലി.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭൗതികശരീരം ഇന്നലെ മുട്ടടയിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചു.ഉച്ചയോടെ സൗത്ത് പാമ്പാടിയിലെ പുല്ലൂക്കോട്ടയിൽ വീട്ടിലെത്തിച്ചു. മൃതൃദഹം ഇന്ന് രാവിലെ 11ന് സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്‌കരിക്കും.മന്ത്രിമാരായ കെ.മുരളീധരൻ,ഷിബുബേബി ജോൺ,മേയർ വി.വി.രാജേഷ്, കർദ്ദിനാൽ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ തുടങ്ങിയവരടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഞജലിയർപ്പിച്ചു.സംസ്ഥാന സർക്കാറിലെ ഒട്ടുമിക്ക വകുപ്പുകളുടെയും തലപ്പത്ത് പ്രവർത്തിച്ചിട്ടുള്ള പി.എച്ച് കുര്യന് അന്ത്യാഞ്‌ലിയർപ്പിക്കാൻ നിരവധി സഹപ്രവർത്തകരും ഉദ്യോഗസ്ഥരുമെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |