SignIn
Kerala Kaumudi Online
Sunday, 23 August 2026 3.59 AM IST

ചാനലുകളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്രം

central-government

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്വകാര്യ ടിവി ചാനലുകളിലും ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള മുന്നറിയിപ്പ് സന്ദേശം നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. 'നിയമവിരുദ്ധ ലഹരിമരുന്നുകൾ ആരോഗ്യം നശിപ്പിക്കുകയും ജയിൽശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ലഹരിയോട് നോ എന്ന് പറയൂ' എന്ന സന്ദേശമാണ് പ്രദർശിപ്പിക്കേണ്ടത്. സീരിയലുകൾ, വിനോദ-വാർത്താ പരിപാടികൾ ഉൾപ്പെടെയുള്ളവയിൽ കൃത്യമായ ഇടവേളകളിൽ ഈ സന്ദേശം കാണിക്കണം. വ്യക്തമായി വായിച്ചു മനസിലാക്കാൻ സാധിക്കുന്നത്ര സമയം സ്‌ക്രീനിൽ ഈ സന്ദേശം നിലനിർത്തണം. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (റെഗുലേഷൻ) ആക്ട് പ്രകാരമുള്ള പ്രോഗ്രാം കോഡ് ചൂണ്ടിക്കാണിച്ചാണ് നിർദ്ദേശം. സാമുദായികവും സാമൂഹികവുമായ ഉത്തരവാദിത്വത്തോടെ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യാൻ ചാനലുകൾ ബാദ്ധ്യസ്ഥരാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA