
തിരുവനന്തപുരം: സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുകയെന്നത് പൊലീസിന്റെ കടമയാണെന്ന്
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പി.എസ്.സി മുഖേന പൊലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിലായിരുന്നു പരിപാടി.
പൊലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അശ്വാരൂഢ സേനയിലേയ്ക്കുള്ള പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് കോൺസ്റ്റബിളും പാസിംഗ് ഔട്ടിൽ പങ്കെടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ച മികച്ച ഇൻഡോർ- ജോബിൻ ജോസ് ജെ.ബി,മികച്ച ഔട്ട്ഡോർ- ജിജു.ബി ജോസഫ്,മികച്ച ഷൂട്ടർ- ബിബീഷ്.ബി.എസ്,മികച്ച ഓൾ റൗണ്ടർ-രതീഷ്.എസ് എന്നിവർക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ,എ.ഡി.ജി.പിമാരായ ഗുഗുലോത്ത് ലക്ഷ്മൺ,ദിനേന്ദ്ര കശ്യപ്,എച്ച്.വെങ്കടേശ്,പൊലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അട്ടലൂരി,മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |