
കൊച്ചി: പശ്ചിമഘട്ടം ഉൾപ്പെടുന്ന പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം പത്തു ദിവസത്തിനകം മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം. കോഴിക്കോട് സ്വദേശികളായ സാലി ജോസ്, പി.ജി.രാജു, രാജു ജോൺ എന്നിവരുടെ ഹർജിയിലാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നടപടി.
കരട് വിജ്ഞാപനം മലയാളത്തിൽ ലഭ്യമല്ലാത്തതിനാൽ വ്യവസ്ഥകൾ സംബന്ധിച്ച വിയോജിപ്പറിയിക്കാൻ സാധിക്കുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.
സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാനിയമ നിർമ്മാണ കമ്മിഷനാണ് കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കേണ്ടതെന്ന്
കേന്ദ്രസർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വെബ്സൈറ്റിലും മലയാളം പതിപ്പ് പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സമയം ഉടൻ കഴിയുമെന്നത് കണക്കിലെടുത്താണ് പത്തു ദിവസത്തെ പരിധി വച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |