
മലപ്പുറം: കർഷകർ കടക്കെണിയിൽ ശ്വാസം മുട്ടുമ്പോഴും കടാശ്വാസ കമ്മിഷൻ ശുപാർശ ചെയ്ത 326 കോടി രൂപ അനുവദിക്കാതെ സർക്കാർ. ഇതോടെ ജപ്തി ഭീഷണിയിലാണ് 35,000ത്തോളം കർഷകർ. തീർപ്പാക്കാൻ 24,127 അപേക്ഷകൾ വേറെയുമുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ 2020 ആഗസ്റ്റ് വരെയും , മറ്റ് ജില്ലകളിൽ 2016 ആഗസ്റ്റ് വരെയുമുിള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്.
സഹകരണ ബാങ്ക് പ്രതിനിധികളും കർഷകരും പങ്കെടുക്കുന്ന സിറ്റിംഗിൽ വായ്പയുടെ ഒരു വിഹിതം കർഷകനും ബാക്കി സർക്കാരും ഏറ്റെടുക്കുന്ന രീതിയിൽ കമ്മിഷൻ തീർപ്പ് കൽപ്പിക്കും. കമ്മിഷൻ സമർപ്പിക്കുന്ന ശുപാർശകൾ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ബാങ്കുകളിലെത്തി പരിശോധിച്ച് ഉറപ്പു വരുത്തും.
കടാശ്വാസ
വ്യവസ്ഥ
കണ്ണടച്ച്
കമ്മിഷൻ
കാലാവസ്ഥാ വ്യതിയാനവും വന്യജീവി ശല്യവും വിളകളുടെ വിലയിയിടിവും കാരണം കർഷകർ പ്രതിസന്ധിയിലാണ്. ഇതിനുപുറമെ പ്രളയവും കൊവിഡും കർഷകരുടെ നട്ടെല്ലൊടിച്ചിട്ടും 2016 മാർച്ച് 31ന് ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കാൻ കടാശ്വാസ കമ്മിഷൻ തയ്യാറായിട്ടില്ല. ഇതിന് മന്ത്രിസഭ അനുമതി നൽകേണ്ടതുണ്ട്. എന്നാൽ ഇക്കാര്യം പരിഗണനയിലില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. 2018, 2019, 2021 വർഷങ്ങളിലെ പ്രളയത്തിലും കൊവിഡ് കാലത്തും കർഷകർ വലിയ നഷ്ടം നേരിട്ടു. രണ്ടര ലക്ഷത്തോളം അപേക്ഷകളെങ്കിലും പുതുതായി എത്താനുണ്ടാകുമെന്നാണ് കർഷക സംഘടനകളുടെ കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |