SignIn
Kerala Kaumudi Online
Sunday, 28 June 2026 12.38 AM IST

'പള്ളിച്ചട്ടമ്പി' നിർമ്മാതാക്കൾക്ക് എതിരെ ഹർജി

p

കൊച്ചി: ടൊവിനോ തോമസ് നായകനായ 'പള്ളിച്ചട്ടമ്പി" സിനിമയുടെ നിർമ്മാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവർക്കെതിരെ സാമ്പത്തിക ഇടപാടുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തന്റെ പക്കൽ നിന്ന് വായ്പ വാങ്ങിയ 15 കോടിയോളം രൂപ മടക്കി നൽകിയിട്ടില്ലെന്നും ഇവർക്കെതിരെ ദുബായിൽ അറസ്റ്റ് വാറണ്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രവാസി വ്യവസായി മാംഗിലാൽ സുനിൽ അഗർവാളാണ് ഹർജി നൽകിയത്. അന്വേഷണം പൂർത്തിയാകുന്നതു വരെ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ. ബാബു എതിർകക്ഷികളുടെ വിശദീകരണം തേടി.

അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം:
ഹ​ർ​ജി​ ​തീ​ർ​പ്പാ​ക്കി

കൊ​ച്ചി​:​ ​എ​യ്ഡ​ഡ് ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​ഭി​ന്ന​ശേ​ഷി​ ​ഒ​ഴി​വു​ക​ൾ​ ​നി​ല​നി​റു​ത്തി​ ​ബാ​ക്കി​യു​ള്ള​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കാ​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ,​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​തീ​ർ​പ്പാ​ക്കി.​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ക​ത്തോ​ലി​ക്കാ​ ​സ്കൂ​ൾ​ ​മാ​നേ​ജ്മെ​ന്റു​ക​ളും​ ​വി​വി​ധ​ ​അ​ദ്ധ്യാ​പ​ക​രും​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക​ളാ​ണ് ​ജ​സ്റ്റി​സ് ​എ​ൻ.​ ​ന​ഗ​രേ​ഷ് ​പ​രി​ഗ​ണി​ച്ച​ത്.​ ​ഫെ​ബ്രു​വ​രി​ 18​നാ​ണ് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കു​ന്ന​തി​ൽ​ ​ഇ​ള​വ​നു​വ​ദി​ച്ച് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA