SignIn
Kerala Kaumudi Online
Sunday, 23 August 2026 4.00 AM IST

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റണം: ഹൈക്കോടതി

aa

കൊച്ചി: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റത്തെക്കുറിച്ച് സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. ഇക്കാര്യത്തിൽ സെപ്തംബർ 15നകം സർക്കാർ നിലപാട് അറിയിക്കണം. സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും കോടതി നേരിട്ട് പരിശോധന നടത്തിയിരുന്നു. തുടർന്ന് വിഷയം പരിഗണിച്ചപ്പോൾ അമിക്കസ് ക്യൂറി സത്യശ്രീ പ്രിയയാണ് 'ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബിഹേവിയറൽ മാനേജ്മെന്റ്' എന്ന രീതിയിൽ പേരുമാറ്റണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. എന്നാൽ പേരൊന്നും മുന്നോട്ടുവയ്‌ക്കുന്നില്ലെന്നും നയതീരുമാനത്തിന്റെ ഭാഗമായതിനാൽ വിഷയം സർക്കാരിന്റെ പരിഗണനയ്‌ക്ക് വിടുകയാണെന്നും കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA