SignIn
Kerala Kaumudi Online
Sunday, 23 August 2026 3.58 AM IST

സ്ഥലംമാറ്റം പിൻവലിക്കാൻ ഉത്തരവിട്ട് കെ.എ.ടി

1

കൊച്ചി: മാനദണ്ഡങ്ങൾ പാലിക്കാതെ റവന്യൂ വകുപ്പിലെ ജീവനക്കാരെ സ്ഥലംമാറ്റിയത് പിൻവലിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ കർശന നിർദ്ദേശം. മുൻ ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഫയൽ ചെയ്ത കോടതി അലക്ഷ്യ ഹർജിയിലാണ് കെ.എ.ടി എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാർക്ക് വീണ്ടും നിർദ്ദേശം നൽകിയത്. കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനടക്കം ഫയൽ ചെയ്ത ഹർജിയിലാണ് ജുഡിഷ്യൽ അംഗം എം.ആർ. ശ്രീലത, അഡ്മിനിസ്ട്രേറ്റീവ് അംഗം പി.കെ. കേശവൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA