SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

സ്ത്രീ സുരക്ഷയ്ക്ക് റെയിൽവേ പൊലീസിന്റെ 'ഓപ്പറേഷൻ രക്ഷിത'

x

33 പേർ അറസ്റ്റിൽ, 25 പേർ റിമാന്റിൽ

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമം കണ്ടെത്താൻ 'ഓപ്പറേഷൻ രക്ഷിത' എന്ന പേരിൽ റെയിൽവേ പൊലീസ് നടത്തിയ ഓപ്പറേഷനിൽ 33 പേർ അറസ്റ്റിലായി. ഇതിൽ 25 പേർ റിമാന്റിലും. കഴിഞ്ഞ രണ്ടു മാസങ്ങളിൽ 13 റെയിൽവേ പൊലീസ് സ്റ്റേഷനുകളിലായിരുന്നു ഓപ്പറേഷൻ. സ്ത്രീകളെ അപമാനിക്കൽ, ലൈംഗിക അതിക്രമം, സ്ത്രീകളുടെ സ്വകാര്യത ലംഘിക്കൽ അടക്കം കുറ്റങ്ങൾ ചെയ്തവരാണ് അറസ്റ്റിലായത്. . പരിശോധനകളും നിയമ നടപടികളും തുടരുമെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാർ അറിയിച്ചു.

ട്രെയിനിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പ്രയാസങ്ങൾ നേരിട്ടാൽ ഉടൻ റെയിൽവേ പൊലീസിന്റെ സഹായം തേടണം. പൊലീസ് മൊബൈൽ ആപ്ലിക്കേഷനായ പോൽ-ആപ്പിലെ റെയിൽ മൈത്രി സേവനങ്ങൾ പ്രയോജനപ്പെടുത്താം. 112 ഹെൽപ്പ് ലൈൻ, 9846200100, 9846200150, 9846200180 എന്നീ റെയിൽ അലർട്ട് നമ്പറുകൾ എന്നിവയിൽ വിളിക്കാം. റെയിൽവേയുടെ റെയിൽ മദദ് ആപ്പിലും 139 എന്ന നമ്പറിലും സുരക്ഷാ പ്രശ്നങ്ങൾ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA