SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

വിലക്കയറ്റം തടയാൻ സപ്ലൈകോയെ ശക്തമാക്കും : മുഖ്യമന്ത്രി

g

ഓണം മെഗാ ട്രേഡ്ഫെയറിന് തുടക്കം

കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനും വിപണിയിടപെടലിനും സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി. സതീശൻ പറഞ്ഞു. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയർ സംസ്ഥാന

തല ഉദ്ഘാടനം കലൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അന്യ സംസ്ഥാനങ്ങളിലെ വിളവെടുപ്പ് കാലത്ത് ഉത്പന്നങ്ങൾ വാങ്ങി സംഭരിക്കും. ഇതിനാവാശ്യമായ ഗോഡൗൺ കുറഞ്ഞ വാടകയ്ക്ക് സർക്കാർ നൽകും. 13 ഇന സബ്‌ഡിഡി ഉത്പന്നങ്ങളിൽ അഞ്ചെണ്ണമെങ്കിലും ഈ വർഷം സംഭരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി അനൂപ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഓണക്കാലത്ത് വിപണിയിടപെടലിന് സർക്കാർ 253 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഫെയറുകളുമുണ്ട്. .

എ.എ.വൈ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റിന്റെ വിതരണം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, മേയർ വി.കെ. മിനിമോൾ , എം.എൽ.എമാരായ ഉമ തോമസ്, അൻവർ സാദത്ത്, ടി.ജെ. വിനോദ്, ടോണി ചമ്മണി, മനോജ് മൂത്തേടൻ തുടങ്ങിയവർ സംസാരിച്ചു.

സപ്ളൈകോ

വി​ല നി​ലവാരം

(ബ്രാക്കറ്റി​ൽ നോൺ​ സബ്സി​ഡി​ വി​ല)

ജയ അരി​ -33 (43)

മട്ട അരി​ -33 (42)

പച്ചരി​​ -29 (43)

പഞ്ചസാര -35 (49)

ചെറുപയർ​ -85 (98)

ഉഴുന്ന് -87 (125)

കടല​- 63 (80)

തുവരപ്പരി​പ്പ്​ -83 (108)

വൻപയർ​ 68 (95)

മുളക് -136.50 (268)

മല്ലി​ 500ഗ്രാം- 47.25 (105)

വെളി​ച്ചെണ്ണ -249 (270)

ഓണക്കിറ്റ്

(ബ്രാക്കറ്റിൽ യഥാർത്ഥ വില)

അത്തം കിറ്റ് -1000 (1280)

ഉത്രാടം കിറ്റ് -1500 (1880)

തിരുവോണം കിറ്റ് -2000 (2540)

ശബരി കിറ്റ് -299 (374.50)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA