SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.25 AM IST

ജനനേന്ദ്രിയം തകർത്തെന്ന പരാതി: കൊല്ലം ജില്ലാ പൊലീസ് കംപ്ലെയിന്റ് അതോറിറ്റി അന്വേഷിക്കും

READ ENGLISH VERSION
kerala-police

കൊല്ലം: പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ പിടികൂടാനെത്തിയ പൊലീസ്, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച് ജനനേന്ദ്രിയം ഞെരിച്ചുതകർത്തെന്ന പരാതിയിലെ അന്വേഷണം കൊല്ലം ജില്ലാ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് കൈമാറി.

പീഡനത്തിന് ഇരയായ അടൂർ പെരിങ്ങനാട് വള്ളിവിള വടക്കേതിൽ അഭിജിത്ത് (23) നൽകിയ പരാതിയിൽ പത്തനംതിട്ട ജില്ലാ പൊലീസ് കംപ്ലെയിന്റ് അതോറിറ്റി മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതി കൊല്ലം റൂറൽ പൊലീസ് പരിധിയിലെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ആയതിനാലാണ് അന്വേഷണം കൊല്ലം ജില്ലാ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് കൈമാറിയത്.

യുവാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. പരാതിയിൽ നേരത്തെ അടൂർ പൊലീസ് അഭിജിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നുവെന്നും അതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ പറയുന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

കഴിഞ്ഞ മേയ് 29 നായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അഭിജിത്തിന്റെ സഹോദരൻ അഭിഷേകിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അഭിഷേകിനെ കസ്റ്റഡിയിലെടുക്കാൻ, രാത്രി ഏഴോടെ മാരുതി സ്വിഫ്ട് കാറിലെത്തിയതായിരുന്നു പൊലീസ് സംഘം. സുഹൃത്തിനൊപ്പം വീടിന് സമീപം സംസാരിച്ചുനിന്ന അഭിജിത്തിനെ കണ്ടതോടെ, സഹോദരൻ എവിടേയെന്ന് ചോദിച്ച് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി, മർദ്ദിക്കുകയായിരുന്നു. അഭിഷേകിനെ കസ്റ്റഡിയിലെടുത്തതോടെ, പിന്നീട് രാത്രി 11 ഓടെ വീടിന് സമീപം ഇറക്കിവിടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA